പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്.

മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്.  ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാ‍ൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.

മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ  പുറത്തിറക്കുന്നുണ്ട്.