ഒരുപിടി നല്ല പുതുമുഖങ്ങളെ സമ്മാനിച്ച സംവിധയകാൻ ആണ് വിനീത് ശ്രീനിവാസൻ. ആ കൂട്ടത്തിൽ നല്ലൊരു നായകനായ നിവിൻ പോളിയെയും കൂടി മലയാളസിനിമക്കു തന്നു. നിവിന്റെ ആദ്യ ചിത്രമായ മലർവാടി ക്ലബ് എന്ന സിനിമയുടെ സംവിധയകാൻ വിനീത് ആയിരുന്നു.ആ ചിത്രത്തിലെ നിവിന്റെ പ്രകാശൻ എന്ന കഥാപാത്രവും വളരെ ശ്രെധ പിടിച്ചു പറ്റി. താരത്തിന്റെ രണ്ടാമത്തെ മലയാള പ്രണയ ചിത്രം ആയിരുന്നു തട്ടത്തിൻ മറയത്തെ ആ സിനിമയാണ് നിവിന്റെ കരിയർ തന്നെ മാറ്റിമറിച്ചതു.സിനിമകളുടെ വിജയ യാത്രക്കിടയിൽ നിവിനെ പിന്തുടർന്ന് ഒരു വിവാദം ആയിരുന്നു മോഹൻലാലുമായി ബന്ധപ്പെട്ടുള്ളത്.

സൂപ്പർ സ്റ്റാർ മോഹൻലാൽ ഒരുദിവസം നിവിനെ ഫോണിൽ വിളിച്ചു എന്നാൽ നിവിൻ ആ ഫോൺ അവഗണിച്ചു എന്ന വാർത്ത സമൂഹ മാധ്യമത്തിൽ വന്നു. എന്നാൽ അതിന്റെ യെതാർത്ഥ സംഭവം വെളിപ്പെടുത്തിയിരിക്കുക ആണ് നിവിൻ.നാളുകൾക്ക് മുമ്പ് കൈരളിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജം​ഗ്ഷനിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നിവിൻ പോളി വിവാദത്തിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞത്. മലയാള സിനിമയിൽ ഇന്നലെ വേരുറപ്പിച്ച ഒരു താരം മോഹൻലാലിൻറെ ഫോൺ അവഗണിച്ചെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ നിവിനെ കുറിച്ച് വ്യാഖാനിക്കപ്പെട്ടത്. ഈ കാര്യം മോഹൻലാൽ ഫാൻസ്‌ ഏറ്റെടുത്തപ്പോൾ കാര്യങ്ങൾ ആകെ വഷളായി. എന്നാൽ ഈ സംഭവം ഒരിക്കലും വാസ്തവം അല്ലായിരുന്നു.

ഈ സംഭവം അറിഞ്ഞപ്പോൾ അദ്ദേഹം ആണ് എന്നെ മുന്നേവിളിച്ചത്. ഈ സംഭവം നടന്നതല്ല അദ്ദേഹം എന്നെ വിളിച്ചിട്ടില. സംഭവം വലിയ വാർത്തയായപ്പോൾ ഞാൻ ലാൽ സാറിനെ വിളിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോൾ ഇത്തരതിലൊക്കെ വാർത്തകൾ ഇനിയും വരുമെന്നായിരുന്നു ലാൽ സാറിന്റെ മറുപടി.