മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവുകളുടെ  സമയമാണിത്. മികച്ച നടിക്കുള്ള പുരസ്‌കാരം  അടക്കം നേടിയിട്ടുള്ള മലയാളത്തിലെ ഏറ്റവും  ജനപ്രിയ നായികമാരിൽ  ഒരാളായി നവ്യ നായർ  10വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്.

നവ്യയുടെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്.  ചില തിരക്കുകള്‍ക്കിടയില്‍ പോകാന്‍ സമയം കിട്ടാത്തതുകൊണ്ടാണ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ള എല്ലാ ആശംസകളും ഞാന്‍ നവ്യയെ അറിയിക്കുകയാണ്. ഇത് ഒരു മീഡിയയുടെ മുന്‍പില്‍ ഫോര്‍മല്‍ ആയി പറയുന്നു എന്നേയുള്ളൂ. അല്ലാതെ തന്നെ നവ്യയുടെ സന്തോഷം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നവ്യയ്ക്കും അറിയാം,’ എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. തന്റെ പുതിയ സിനിമയായ ലളിതം സുന്ദരത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.