ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത  നയൻതാരക്കും, വിഘ്‌നേഷ് ശിവനും രണ്ടു ആൺ കുട്ടികൾ ജനിച്ചിരിക്കുന്നു എന്നുള്ളതാണ്. വിഘ്‌നേഷ് ആണ് ഈ  സന്തോഷവാർത്ത തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചെത്തിയത്. നയനും, ഞാനും അപ്പനും അമ്മയുമായി, ഇരട്ട ആൺകുട്ടികളാൽ  അനുഗ്രഹീതരായിരിക്കുകയാണ്, ഞങ്ങളുടെ എല്ലാം പ്രാര്തനകളും, പൂർവികർ ചെയ്യ്ത പുണ്യത്തിന്റെയും ഫലമായി ആണ് ഞങ്ങൾക്കു ഈ രണ്ടു പൊന്നോമനകളെ ലഭിച്ചത്.

ഇരുവരും കുട്ടികൾക്ക് നൽകിയിരിക്കുന്ന പേര് തന്നെ ഉയിരേ, ഉലകം എന്നിങ്ങനെയാണ്. നിങ്ങളുടെ എല്ലാം പ്രാർത്ഥനയും ഞങ്ങളുടെ  ഉയിരിനും, ഉലകിനും ഉണ്ടാകണം , നിങ്ങൾ ഞങ്ങളെ അനുഗ്രഹിച്ചതുപോലെ തന്നെ ഞങ്ങളുടെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണം, ഇപ്പോൾ ഞങ്ങളുടെ ജീവിതം പ്രകാശമായിരിക്കുകയാണ് ഇങ്ങനെയാണ് വിഘ്‌നേശ്  ശിവൻ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. കുട്ടികൾക്ക് അരികിൽ തന്നെയാണ് ഇപ്പോൾ നയൻസ്, കുഞ്ഞുങ്ങളുടെ കാലുകൾ കൂട്ടിപ്പിടിച്ചു കൊണ്ടുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയിൽ സജീവമല്ലാത്ത നയൻസിന്റെ വിശേഷങ്ങൾ ഇപ്പോൾ വിഘ്‌നേശ് ശിവൻ ആണ് പങ്കുവെക്കുന്നത്.

മുൻപ് താരങ്ങൾ വാടക ഗർഭപാത്രത്തിനു പോകുന്നു എന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്ത പുറത്തു വന്നെങ്കിലും താരങ്ങൾ ഇരുവരും പ്രതികരിച്ചിരുന്നില്ല , എന്നാൽ ഇപ്പോൾ ഇരുവർക്കും  ഇരട്ട ആൺകുട്ടികൾ പിറന്നു എന്നുള്ള സന്തോഷ് വാർത്തയാണ് പുറത്തുവന്നത്. ഇരുവരും ഐ വി ഫ് ട്രീറ്റ്‌മെന്റ് ഉപയോഗിച്ചാണ് കുട്ടികൾ ലഭിച്ചിരിക്കുന്നത് എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്,