തെന്നിന്ത്യൽ അറിയപ്പെടുന്ന രണ്ടു താരങ്ങൾ ആയിരുന്നു നടി അനുഷ്ക ഷെട്ടിയും, പ്രഭാസും, ഇരുവരും പ്രണയത്തിൽ ആണെന്നും, വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തകൾ മുൻപ് വന്നിരുന്നു, ബാഹുബലി എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരുടയും ഈ രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ ചർച്ച ആയത്, പലപ്പോഴും ഇരുവരുടയും ഗോസിപ്പുകൾ വളരെയധികം ചർച്ച ആകാറുള്ളതാണ്. എന്നാൽ കഴിഞ്ഞ ദിവസം പ്രഭാസും, കൃതി സനോണും തമ്മിൽ പ്രണയം ആണെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
ഈ ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയിൽ ആരാധകർ ത്തങ്ങളുടെ അസംതൃപ്തി കാണിച്ചിരിക്കുകായണ്. ഇപ്പോൾ ഞങ്ങളുടെ നടി സിംഗിൾ ആയി കഴിയുന്നതിൽ വളരെ വിഷമം ഉണ്ടെന്നാണ് അനുഷ്കയുടെ ആരാധകർ പറയുന്നത്. ഇപ്പോൾ താരത്തിന് 40 വയസായി, ഇതുവരെയും പ്രഭാസ് ഉണ്ടെന്നായിരുന്നു എന്നാൽ ഇപ്പോൾ പ്രഭാസിന് മറ്റൊരു കാമുകി ആയി. ഇനിയെങ്കിലും പുതു ജീവിതത്തിലേക്കു കടന്നു കൂടായോ എന്നാണ് അനുഷ്കയോട് ആരാധകർ ചോദിക്കുന്നത്.
പ്രഭാസും,അനുഷ്കയും തമ്മിൽ പ്രണയത്തിൽ ആണെന്നും താമസിക്കാതെ വിവാഹം കഴിക്കും എന്നുള്ള വാർത്തകൾ മുൻപ് പലതവണ വന്നിരുന്നു. ബാഹുബലി ,മിര്‍ച്ചി, ബില്ല തുടങ്ങിയ സിനിമകളില്‍ പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.എന്നാല്‍ താരങ്ങള്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയം ഇല്ലെന്നും പ്രഭാസും അനുഷ്കയും പറഞ്ഞു.പ്രഭാസും കൃതി സനോനും പ്രണയത്തിലാണെന്ന, വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ ആണ് എത്തിയത്.