നിവിൻ പോളി, ആസിഫ് അലി, ഏബ്രിഡ് ഷൈനും കൂടിച്ചേര്ന്നുള്ള ഫാന്റൻസി ചിത്രം ആണ് ‘മഹാവീര്യർ’. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഗംഭീര ചടങ്ങിൽ ആയിരുന്നു നിർവഹിച്ചത്. കൊച്ചിയിൽ നടന്ന ഈ പ്രോഗ്രമിൽ ആസിഫ് അലിയും, നിവിൻ പോളി, ഏബ്രിഡ്  ഷൈനും, ഷാന്‍വി ശ്രീവാസ്തവ, ലാലു അലക്സ്, തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ ഉണ്ടായ വെല്ലുവിളികളെ കുറിച്ചും  നിവിനും ആസിഫും  മാധ്യമങ്ങളോട് പറയുകയും ചെയ്യ്തു. തനിക്കു വിഗ്ഗ് വെക്കേണ്ട സീനുകൾ ചിത്രത്തിൽ ഉണ്ടായിരുന്നു നിവിൻ പറയുന്നു.
തനിക്കു വലിയ ഭാരമുള്ള വിഗ്ഗായിരുന്നു തന്നത് അത് വലിയ പ്രയാസം ആയിരുന്നു നിവിൻ പറഞ്ഞു. തനിക്കു ചിത്രത്തിൽ വിഗ്ഗ് വേണമെന്ന്  ഷൈൻ ചേട്ടനെ വലിയ നിർബന്ധം ആയിരുന്നു നിവിൻ പറഞ്ഞു. എവിടുന്നോ വലിയ ഭാരമുള്ള വിഗ്ഗ് കൊണ്ട് വന്നു  രാവിലെ ഷൂട്ടിങ് തുടങ്ങും   മുതൽ വിഗ്ഗ് തലയിൽ ഉണ്ടാകും എന്നാൽ അത് എടുത്തുമാറ്റിയതിനു ശേഷം വീണ്ടും തലയിൽ വെച്ച് കഴിഞ്ഞാൽ വലിയ ചൂട് ആണ് അനുഭവപ്പെടുന്നത്. അതുപോലെ തന്നെയാണ് വേഷവും  നിവിൻ പറയുന്നു.

വിഗ്ഗ് വെച്ചുള്ള നിവിന്റെ ബുദ്ധിമുട്ടു താനും നേരിട്ട്  കണ്ടതാണ് ആസിഫ് പറഞ്ഞു. വിഗ്ഗ് കാരണം കാരവൻ തന്നെ മാറ്റിവെക്കേണ്ടി വന്നു. ആദ്യത്തെ കാരവൻ മാറ്റി പിന്നീട് കുറച്ചു പൊക്കമുള്ള കാരവൻ  കൊണ്ട് വന്ന് ആസിഫ് പറയുന്നു. ഷൈൻ ചേട്ടൻ കഥ പറഞ്ഞപ്പോൾ  എനിക്ക് മന്ത്രിയുടെ വേഷം ആണെന്നു പറഞ്ഞു അപ്പോൾ എന്റെ മനസിൽ ഈ വേഷം അല്ലായിരുന്നു എന്തായാലും എന്ജോയ് ചെയ്യ്താണ് ചിത്രത്തിൽ അഭിനയിച്ചത്. ആസിഫ് പറഞ്ഞു.തനറെ മികവുറ്റ ചിത്രങ്ങളിൽ ഒരു ചിതം ആയിരിക്കുമെന്നു ഷൈൻ പറയുന്നു.