നടനായി എത്തി ഇന്ന് മലയാള സിനിമയുടെ എല്ലാമായ ഒരു താരം തന്നെയാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ പെട്ടന്നുള്ള ഉയർച്ചയിൽ  അസൂയ ഉള്ളവർ ഇന്നും സിനിമ മേഖലയിൽ ഉണ്ടായിരുന്നു. എന്നാൽ അതെ അസൂയ ഉള്ളവർ തന്നെ താരത്തെ പിന്തുണച്ചും എത്തിയിട്ടുണ്ട്. ഇപ്പോൾ താരത്തെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. എനിക്ക് സിനിമയൽ എന്തെങ്കിലും ആവശ്യം വന്നാൽ ഉടൻ പൃഥ്വിയാണ് വിളിക്കുന്നത് സംവിധായകൻ പറയുന്നു.


ഞാനെപ്പോഴും സിനിമയിലേക്ക് ഒരു ആവശ്യം ഉണ്ടെങ്കിൽ വിളിക്കുന്നത് പൃഥിയെ ആണ്. ഈ സിനിമയുടെ മ്യൂസിക് ഡയരക്ടർ ശങ്കറിനെ എനിക്ക് പരിചയപ്പെടുത്തുന്നത് പൃഥിരാജ് ആണ്,പെട്ടെന്ന് കഴിവ് കണ്ടുപിടിക്കാൻ പറ്റുന്ന ആളാണ് പൃഥി. അതൊരു ഭയങ്കര കഴിവ് ആണ്. ഒരാൾ സ്വയം തെളിയിച്ച ആളാണെങ്കിൽ അതെളുപ്പമാണ്. പക്ഷെ ഇതൊരാളല്ല, ഒരുപാട് പേരുണ്ട്. ഇപ്പോൾ പ്രശസ്തരായ ഒരുപാട് പേർ. അവർ തീരെ പ്രശസ്തർ അല്ലാത്ത സമയത്ത് എന്നോട് അവരെക്കുറിച്ച് പറഞ്ഞ ആളാണ് പൃഥിരാജ്.

ഏറെ പ്രതീക്ഷയോടെയാണ് സിനിമയിലെ പൃഥിയുടെ കഥാപാത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്.​ഗോ​ൾഡ് ആണ് നടന്റെ ഉടനെ പുറത്തിറങ്ങാനുള്ള സിനിമ. ഏറെ നാളായി സിനിമയുടെ റിലീസ് നീണ്ട് പോവുകയാണ്. അൽഫോൻസ് പുത്രനാണ് സിനിമയുടെ സംവിധായകൻ.ഫോർ ഇയേർസ് ആണ് രഞ്ജിത്ത് ശങ്കറിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.