എവിടെയും അനീതി കണ്ടാൽ സംസാരിക്കുന്നവർ ആണേ സൂപ്പർസ്റ്റാർ എങ്കിൽ ഞാൻ ആണ് യഥാർത്ഥ സൂപ്പർസ്റ്റാർ നടൻ ജോയ് മാത്യു പറയുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ഒരു അനീതി കണ്ടാലും കമ എന്ന ഒരു അക്ഷരം മിണ്ടാത്തവർ ആണ്. എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനു ശേഷം രാഹുൽ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ എന്ന പരുപാടിയിൽ സംസാരിക്കവെ ആണ് താരം ഈ കാര്യ൦ വെളിപ്പെടുത്തിയത്.

ഞാൻ കോൺഗ്രെസ്സുകാരൻ ആണോ എന്ന് ചോദിച്ചാൽ അതിനെ കുറിച്ച് എനിക്ക് തന്നെ അറിയില്ല, ഇപ്പോൾ ഇതിനെ കുറിച്ച് നാളെ മുതൽ എനിക്ക് ട്രോളുകൾ എത്തും. എന്നാൽ ഞാൻ അത് മുഖവിലയ്ക്ക് എടുക്കുന്നില്ല, പിന്നെ ഞാൻ ഒരു കലാകാരൻ ആണ് അപ്പോൾ ഞാൻ ഒരു പൊതുസ്വത്തു ആണെന്നാണ് വിചാരിക്കുന്നത്. ഞാൻ അഭിനയിക്കുന്ന സിനിമ കോൺഗ്രസ്സുകാർ മാത്രമേ കാണാവുള്ളൂ എന്നും കമ്മ്യൂണിസ്റ്റുകാർ കാണരുതെന്നും ഞാൻ പറയില്ല

ഞാൻ ഒരു നടൻ ആണ്,ജനങ്ങളുടെ ഒരു പൊതുസ്വത്തു ആണ് ഞാൻ. ഞാൻ അഭിനയിക്കുന്ന സിനിമകൾ കാണുന്നതും, എന്റെ എഴുത്തുകൾ വായിക്കുന്നതും അവർ ആണ്, അതിലൊരു വേര്തിരിവുമില്ല. ഒരു നെറികേട് കാണിച്ചാൽ അത് നെറികേടാണ് എന്ന് പറയുന്നവൻ ആണ് യഥാർത്ഥ സൂപ്പർസ്റ്റാർ. അങ്ങനെയാണെങ്കിൽ ഞാൻ ആണ് ആ സൂപ്പർസ്റ്റാർ, അനീതി കണ്ടാൽ മിണ്ടാത്ത സൂപ്പർ സ്റ്റാറുകൾ ആണ് ഇന്ന് മലയാളത്തിലുള്ളത് ജോയ് മാത്യു പറയുന്നു.