സിനിമ എന്ന മോഹവുമായി നടക്കുന്ന റോബിൻ ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കു വെച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്, അതും കൈതി,വിക്രം,മാസ്റ്റർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ലോകേഷ്  കനകരാജിനെ ആണ് റോബിൻ നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്, എന്നാൽ ആരാധകർ ഈ പോസ്റ്റ് കണ്ടു ചോദിക്കുന്നു എന്താണ് ഈ നന്ദി പറച്ചിൽ എന്ന്. റോബിന്റെ പോസ്റ്റ് ഇങ്ങനെ

ലോകേഷ് കനകരാജ് സാർ താങ്ക്‌യൂ , എന്നാണ് റോബിൻ പങ്കുവെച്ച പോസ്റ്റ്, എന്നാൽ എന്താണ് ഇതിനു കാരണം എന്ന് റോബിൻ വെക്തമാക്കിയിട്ടില്ല, ഇപ്പോൾ ആരാധകരുടെ സംശയം, ലോകേഷ്, വിജയ് കൂട്ടുകെട്ടിൽ ഉടലെടുക്കുന്ന ചിത്രം ‘ലിയോയിൽ’ റോബിനും അവസരം ലഭിച്ചോ എന്നാണ്. നവംബർ എന്നും റോബിൻ പോസ്റ്റിനു തലക്കെട്ട് നൽകിയിട്ടുണ്ട്. അതിനാൽ ഇനിയും ഈ ചിത്രത്തിൽ റോബിനും അഭിനയിക്കുന്നു യെന്നാണ് ആരാധകർ പറയുന്നത്

നിരവധി ആരാധകർ ഇതിനെ അഭനന്ദിച്ചും, ചിലർ പരിഹസിച്ചും എത്തുന്നുണ്ട്, കൈതി 2  വിൽ  ബോംബ് എക്സ്പ്ലോഷനെ സൗണ്ടിനു വേണ്ടിയായിരിക്കും റോബിൻ പോകുന്നത് അപ്പോൾ അതിനു വേണ്ടിയാണ് ലോകേഷിനു നന്ദി റോബിൻ അറിയിച്ചതെന്നും എന്നുള്ള പരിഹാസ കമെന്റുകളും എത്തുന്നു. ചില സിനിമകളിൽ റോബിൻ അഭിനയിക്കുന്നു എന്ന് പറഞ്ഞിരുന്നു എന്നാൽ ചിത്രം ഇപ്പോൾ ചലനം ഇല്ലാതെ ആയതുകൊണ്ട് താൻ ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു, ഇനിയും അതിനു വേണ്ടി സംവിധാന ചെയ്യാൻ ലോകേഷിന് ക്ഷണിച്ചു കാണുമെന്നും അതായിരിക്കു൦ ഈ നന്ദി പറച്ചിൽ എന്നും പറയുന്നു ആരാധകർ.