കഴിഞ്ഞ  ഡിസംബറിൽ പുറത്തിറങ്ങിയ  ചിത്രമാണ്  തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ സൗദി വെള്ളക്ക. ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്താനൊരുങ്ങുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് ജനുവരി 6 ന് ആരംഭിക്കും എന്ന് തന്നെ പറയാം.

ഓപ്പറേഷന്‍ ജാവ  ചിത്രത്തിന്റെ  വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക.  ചിത്രം പറയുന്നത്  ഒരു  കേസിന് ആസ്‍പദമായ സംഭവമാണ്.ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ  പ്രധാന വേഷങ്ങളിലെത്തുന്നത്. എന്നാൽ ചിത്രം ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം ചെയ്തിരിക്കുന്നത്.