നർത്തകിയും അഭിനയത്രിയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഉത്തര ഉണ്ണി. കഴിഞ്ഞ വര്ഷം ആയിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹ നിസ്ചയം, വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ റിതേഷ് ചിലങ്ക കാലില്‍ അണിച്ചു കൊണ്ടായിരുന്നു വിവാഹാഭ്യര്‍ഥന നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. ഏറെ സന്തോഷത്തോടെയായിരുന്നു പ്രേക്ഷകരും വിവാഹ വാര്‍ത്ത സ്വീകരിച്ചത്.കഴിഞ്ഞ ഏപ്രിൽ അഞ്ചിന് ആയിരുന്നു താരത്തിന്റെ വിവാഹം നിശ്‌ചയിച്ചത്, എന്നാൽ ലോകം മുഴുവൻ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്റെ വിവാഹ ആഘോഷങ്ങൾ മാറ്റി വെച്ചതായി താരം അറിയിച്ചിരുന്നു, എന്നാൽ അന്ന് വിവാഹം നടക്കാത്തതിനാൽ ഈ വര്ഷം ഏപ്രിൽ അഞ്ചിനായിരുന്നു താരത്തിന്റെ വിവാഹം.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരഗാതമായ ഹിന്ദു ആചാരപ്രകാരം ലളിതമായിട്ടാണ് വിവാഹം നടന്നത്. സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ ചൂടി കേരള തനിമയിലാണ് ഉത്തര വിവാഹത്തിനെത്തിയത്. വധുവിനൊപ്പം ശ്രദ്ധേയമായി നടി സംയുക്ത വര്‍മ്മയും ഉണ്ടായിരുന്നു. കേരളത്തില്‍ നടക്കാറുള്ളത് പോലെ ടിപ്പിക്കല്‍ അറേഞ്ചഡ് മ്യാരേജ് ആണ്.മാട്രിമോണിയ പരസ്യം പോലെ വെബ്സൈറ്റ് വഴിയാണ് നിതേഷും ഉത്തരയും കണ്ടുമുട്ടുന്നത്. പിന്നീട് രക്ഷിതാക്കള്‍ തമ്മില്‍ സംസാരിച്ചു. നേരിട്ട് കണ്ടതിന് ശേഷം വീട്ടിലേക്ക് വന്നു. വലിയ ആഘോഷത്തോടെ കല്യാണം നടത്തി എന്നതിനെക്കാള്‍ നല്ലത് യഥാര്‍ഥ ആളെ തിരഞ്ഞെടുത്തു എന്നതാണ്. നടി സംയുക്തയുടെ കസിൻ സഹോദരിയാണ് ഉത്തര

ഇപ്പോൾ വിവാഹ നിശ്ച്യ ദിവസം നിതേഷ് തന്നെ പ്രൊപോസൽ ചെയാത്തതിനെക്കുറിച്ച് പറയുകയാണ് ഉത്തര. വളരെ കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള നിശ്ചയമായിരുന്നു. വീട്ടുകാരുടെയെല്ലാം മുന്നിൽ വച്ച് പ്രപോസ് ചെയ്യും എന്ന് നിതേഷ് നേര ത്തെ പറഞ്ഞിരുന്നു. പക്ഷേ, സർപ്രൈസായി കാലിൽ ചിലങ്ക കെട്ടി കൊണ്ട് പ്രപോസ് ചെയ്തപ്പോൾ ഞെട്ടിപ്പോയി. ഞാന്‍ ജനിക്കുന്നതിന് മുന്നേ തന്നെ അമ്മ ഗുരുവായൂരിൽ നേർന്നിട്ടുണ്ടായിരുന്നു പെൺകുട്ടിയാണെങ്കിൽ ചിലങ്ക മണികൊണ്ട് തുലാഭാരം നടത്തണം എന്ന്. ഞാനൊരു നർത്തകിയായി തീരാൻ ഏറ്റവും ആഗ്രഹിച്ചതും അമ്മയാണ്. ഈ കഥ നിധീഷിന് അറിയില്ല. അവിചാരിതമായി വിവാഹത്തിലും ചിലങ്ക ഒരു പ്രധാന ഭാഗമായി എന്നത് അദ്ഭുതമാണ്. അന്ന് തന്നെ മോതിരവും മാറി.