എക്കാലത്തേയും ഹിറ്റ് ജോഡിയായ മോഹൻലാലിനേയും മീനയേയും വീണ്ടുംഎക്കാലത്തേയും ഹിറ്റ് ജോഡിയായ മോഹൻലാലിനേയും മീനയേയും വീണ്ടും ഒരുമിച്ച് കാണാൻ സാധിച്ചുവെന്നതാണ് ബ്രോ ഡാഡി കണ്ട എല്ലാവരേയും സന്തോഷിപ്പിച്ചത്. അതേസമയം സിനിമയിൽ മോഹൻലാലിന്റേയും മീനയുടേയും ചെറുപ്പം കാണിക്കാൻ ഉപയോ​ഗിച്ചത് ഇരുവരും ഒരുമിച്ച് അഭിനയിച്ച വർണ്ണപ്പകിട്ടിലെ ഫോട്ടോകളായിരുന്നു.ബ്രോ ഡാഡി റിലീസ് ചെയ്തപ്പോൾ മുതൽ കൂടെ വർണ്ണപ്പകിട്ട് സിനിമയെ കുറിച്ചുള്ള ഓർമകൾ സിനിമ കണ്ടവരും പിന്നിൽ പ്രവർത്തിച്ചവരും അത് സംബന്ധിച്ചുള്ള ഓർമകളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 1997ൽ പുറത്തിറങ്ങിയ വർണപ്പകിട്ട് ഈ വർഷം ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. മോഹൻലാലിനും മീനയ്ക്കും പുറമെ ദിവ്യ ഉണ്ണി, ദിലീപ് തുടങ്ങി വലിയൊരു താരനിരയും വർണ്ണപ്പകിട്ടിന്റെ ഭാ​ഗമായിരുന്നു. ഇപ്പോൾ വർണ്ണപ്പകിട്ട് സിനിമയുടെ തുടക്കം മുതൽ സംഭവിച്ച രസകരമായ കഥകൾ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഐ.വി ശശിയാണ് സിനിമ സംവിധാനം ചെയ്തത്.

ജോക്കുട്ടൻ അദ്ദേഹത്തിന് പരിചയമുള്ള ഒരാളുടെ കഥയാണ് പറഞ്ഞത്. സിംഗപ്പൂരിൽ ബിസിനസ് ചെയ്യുന്ന ഒരു ശ്രീലങ്കക്കാരൻ ഒരു കോൾ ഗേളിനെ വാടകയ്ക്കെടുത്ത് ശ്രീലങ്കയിൽ കൊണ്ടുപോയി വിവാഹം ചെയ്തു. അവരെ അന്വേഷിച്ച് സിംഗപ്പൂരിൽ നിന്ന് മാഫിയകൾ എത്തി. അവർ ആ പെൺകുട്ടിയെ തിരികെ കൊണ്ടുപോയതാണ് കഥ. ചർച്ച തുടങ്ങുമ്പോൾ മോഹൻലാൽ ചിത്രത്തിലേയില്ല. ജോക്കുട്ടൻ പറഞ്ഞ കഥയ്ക്ക് കേരളവുമായി ബന്ധവും പശ്ച‍ാത്തലവും വേണമെന്ന് ‍ബാബു ജനാർദ്ദനനും കൂട്ടരും തീരുമാനിച്ചു. പക്ഷേ ചർച്ച മുന്നോട്ടു പോയപ്പോഴേക്കും നിസാർ എന്തോ കാരണം കൊണ്ട് സിനിമയിൽ നിന്ന് പിന്മാറി. പ്രോജക്ട് അനിശ്ചിതത്വത്തിലായി. അപ്പോഴേക്കും സിനിമയുടെ വൺലൈൻ പൂർത്തിയായിരുന്നു.