നടിയും, ഡബ്ബിങ് ആർട്ടിസ്റ്റുമായ് ഭാഗ്യ ലക്ഷ്മി ഇപ്പോൾ നടൻ ശ്രീനിവാസനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, വർഷങ്ങൾക്കു ശേഷമുള്ള ഒരു കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ഭാ​ഗ്യലക്ഷ്മിയുടെ ഈയൊരു കുറിപ്പിന്റെ കാതൽ.എട്ട് വർഷങ്ങൾക്കു ശേഷം ഇന്ന് ശ്രീനിയേട്ടനെ കണ്ടപ്പോൾ. പഴയ മദിരാശി ഓർമകളായിരുന്നു ഞങ്ങൾ സംസാരിച്ചത് 1976ൽ മണിമുഴക്കം ഡബ്ബിങ് സമയത്താണ് താൻ ശ്രീനിയേട്ടനെ പരിചയപ്പെടുന്നത്.ശ്രീനിയേട്ടൻ സിനിമയിൽ അവസരം അന്വേഷിച്ച് നടക്കുന്ന കാലം.അതുപോലെ ഞാൻ ഡബ്ബിങിനും

പിന്നീട് പിന്നീട് 1982ലൊ 1983ലൊ ഒരു ഓണക്കാലത്ത് മദ്രാസ് മലയാളി അസോസിയേഷന് വേണ്ടി ശ്രീനിയേട്ടന്റെ സംവിധാനത്തിൽ ഒരു നാടകം… അതിലെ നായിക ഞാൻ. കുറേ റിഹേഴ്സലൊക്കെ നടത്തി. ‘പക്ഷെ നാടക ദിവസം രാവിലെ ശ്രീനിയേട്ടൻ വീട്ടിൽ വന്ന് പറഞ്ഞു… നാടകം നടക്കില്ല ഞാൻ നാട്ടിൽ പോണുവെന്ന് എന്നിട്ട് ഒരൊറ്റ പോക്ക്,അതെന്താണെന്ന് ഇന്നും ഞങ്ങൾ പരസ്പരം ചോദിച്ചു

ആാാ. മധുരമുള്ള ഓർമ്മകൾ ചേച്ചിയോട് പറഞ്ഞ് കുറേ ചിരിച്ചു. എപ്പോഴും കാണാറും വിളിക്കാറുമൊന്നുമില്ലെങ്കിലും അതേ സൗഹൃദവും സ്നേഹവും ഇന്നും ഞങ്ങൾ തമ്മിലുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയും വടക്കുനോക്കിയന്ത്രവും ഞാനാണ് ഡബ്ബ് ചെയ്തതെന്ന് ഇന്നാണ് അറിയുന്നതെന്ന് ചേച്ചി പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ ശ്രീനിയേട്ടനെ നോക്കി. അപ്പോഴും ശ്രീനിയേട്ടൻ ഉറക്കെ ചിരിച്ചു. എന്നാണ് ഭാഗ്യലക്ഷ്മി പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ,ശ്രീനിവാസനു൦  അദ്ദേഹത്തിന്റെ കുടുംബവുമായി നല്ലൊരു സൗഹൃദമുള്ളയാളാണ് ഭാ​ഗ്യലക്ഷ്മി. പക്ഷെ എട്ട് വർഷങ്ങൾക്കു ശേഷമാണ്  ഇപ്പോൾ അദ്ദേഹത്തെ കാണാൻ ഭാ​ഗ്യലക്ഷ്മി എത്തുന്നത്. ശ്രീനിവാസനും ഭാര്യ വിമലയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ഭാ​ഗ്യലക്ഷ്മി ഈ കുറിപ്പിനൊപ്പം തന്നെ പങ്കിട്ടിട്ടുണ്ട്.