മലയാളികളുടെ എവർഗ്രീൻ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് പ്രോഗ്രാമുകളുമായി സജീവമാണ് ദിവ്യ. ഇടയ്ക്ക് സോഷ്യൽ മീഡിയയിലും തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ദിവ്യ ഷെയർ ചെയ്യാറുണ്ട്.

മുന്‍നിര സംവിധായകര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തോടെ അഭിനയത്തോട് ബൈ പറയുന്ന പതിവ് ശൈലി തന്നെയായിരുന്നു താരവും സ്വീകരിച്ചത്. എന്നാല്‍ നൃത്തത്തെ ജീവവായുവായി അപ്പോഴും കൊണ്ടുനടന്നിരുന്നു ദിവ്യ ഉണ്ണി. വിവാഹ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയെങ്കിലും കേരളത്തിലേക്കും താരം കൃത്യമായെത്താറുണ്ട്.അങ്ങനെ ഇത്തവണയും നാട്ടിൽ എത്തിയിരിക്കുകയാണ്.കേരളം അമ്പലം എന്നീ ഹാഷ്ടാഗുകളോട് കൂടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് നാട്ടിൽ എത്തിയ വിവരം ആരാധകരുമായി താരം പങ്കു വെച്ചത്.അനിയത്തി വിദ്യ ഉണ്ണി തന്നെയാണ് ഷൂട്ട് ചെയ്തു നൽകിയതെന്നും വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നുണ്ട്.

 

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്.ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്. 2020 ജനുവരിയിലാണ് ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.