പെണ്‍കുട്ടികളുടെ വിവാഹത്തെ സംബന്ധിച്ച ഒരു ചോദ്യവും അതിന് നടി പൂർണിമ നൽകുന്ന മറുപടിയുമാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്, ഇപ്പോൾ ഉള്ള പെൺ കുട്ടികള്‍ വിവാഹം കഴിക്കില്ല, അല്ലെങ്കില്‍ പഠനം കഴിഞ്ഞ് ജോലി കിട്ടിയതിന് ശേഷം വിവാഹം കഴിക്കുക എന്ന ഒരു രീതി കണ്ടു വരുന്നുണ്ട്. വിവാഹം പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്കുള്ള തടസമാണോ,അതിനോടുള്ള മനോഭാവം എന്താണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.

അങ്ങനെ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഒറ്റയ്ക്ക് ഉത്തരം പറയേണ്ട സംഭവമല്ല, ഒരു സമൂഹം ഉത്തരം നല്‍കേണ്ടതാണ് ഈയൊരു ചോദ്യ൦ . എന്റെ വ്യക്തിപരമായ അഭിപ്രായമല്ലേ ഞാൻ ഈ ചോദ്യത്തിന് മറുപടി നൽകുമ്പോൾ വരികയുള്ളു. തീര്‍ച്ചയായും പെണ്‍കുട്ടികള്‍ക്ക് അങ്ങനെ ഒരു ചിന്ത ഉള്ളതു കൊണ്ട് തന്നെയാകാം ഇങ്ങനെ ഇത് സംസാരിക്കേണ്ടി വരുന്നത്.എന്റെ അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, വിവാഹത്തിന് മുമ്പ് പരസ്പരം സംസാരിച്ചിട്ട് പോലുമില്ലെന്ന്. അമ്മയുടെ സാഹചര്യം പോല അല്ല എന്റേത്. അതുപോലെ ആവില്ല എന്റെ മക്കളുടേത്. കല്യാണത്തിലും കാഴ്ച്ചപ്പാടുകളിലും മാത്രമല്ല, പൊതുവേ എല്ലാ കാര്യങ്ങളിലും മാറ്റം വരുന്നുണ്ട്.

പക്ഷെ വിവാഹം ഒരു നേട്ടമായി മുന്നില്‍ കണ്ട് അതിന് വേണ്ടി പെൺകുട്ടികളെ  വളര്‍ത്തിക്കൊണ്ട് പോകുന്നതിനോട് യോജിപ്പില്ല. നമുക്ക് നമ്മളെ തന്നെ ആദ്യം തിരിച്ചറിയാന്‍ പറ്റണം എന്നതാണ് വലിയ കാര്യം.  എന്തൊക്കെയാണ് എനിക്ക് നല്ലത്, എന്തൊക്കെയാണ് എനിക്ക് ഇഷ്ടമില്ലാത്തത്, എന്തൊക്കെയാണ് ഞാന്‍ ചെയ്താല്‍ നന്നാവുക എന്നൊക്കെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ കുറച്ച് സമയം വേണമല്ലോ. കുട്ടികള്‍ കുറെ കാലം രക്ഷിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. അത് കഴിഞ്ഞ് കോളേജില്‍ ഒക്കെ എത്തുമ്പോഴാണ് അവർക്ക്  സുഹൃത്തുക്കളുണ്ടാവുക,  പിന്നെ പെണ്‍കുട്ടികള്‍ക്ക് പിന്നീട് കുറച്ച് സമയം മാത്രമേ ഉള്ളു. അതിനുള്ളില്‍ ഭാര്യയോ, അമ്മയോ ഒക്കെ ആയി മാറുകയാണ് അതുകൊണ്ട് തന്നെ അവരവരുടേതായ ചിന്തകള്‍ക്കും മറ്റുമുള്ള സ്‌പേസ് കുറവാണ് എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് സാമ്പത്തികമായ ഭദ്രത എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും നടി പറയുന്നു