തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ ആയിരുന്നു പ്രഭാസ്, ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ, ആദിപുരുഷ് സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചതിനാണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

താൻ വിവാഹത്തിന് വധുവിനെ താലി ചാർത്തുന്നത് തിരുപ്പതിയിൽ വെച്ചായിരിക്കും. എന്നാൽ വധു ആരാണെന്നോ, എന്നാണെന്നോ നടൻ വെളിപ്പടുത്തിയിട്ടില്ല. എന്നാൽ താരത്തിന്റെ പേരിൽ നിരവധി ഗോസിപ്പുകളിൽ നിറഞ്ഞിരുന്നു, ബാഹുബലി എന്ന ബ്രെമ്ഹണ്ട ചിത്രത്തിന് ശേഷം നടി അനുഷ്‌കയുടെ പേരിൽ ആയിരുന്നു ഗോസിപ്പ് ഉണ്ടായത്. ശരിക്കും ഇരുവരും പ്രണയത്തിൽ ആണെന്നുള്ള വാർത്ത എത്തിയിരുന്നു .

എന്നാൽ ഇതിൽ പ്രതികരിച്ചു അനുഷ്ക എത്തിയിരുന്നു, തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും ഇങ്ങനൊരു വാർത്ത സത്യമല്ല എന്നും, എന്നാൽ അതിനു ശേഷം കൃതി സനോൺ മായി പ്രഭാസ് പ്രണയത്തിൽ എന്നുള്ള വാർത്ത എത്തിയതും. ഇപ്പോൾ തന്റെ വിവാഹം തിരുപ്പതിയിൽ ആകുമെന്ന് നടന്റെ പ്രസ്താവന ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, എന്നാൽ വധുവിനെ കുറിച്ചോ, എന്നാണെന്നോ ഉള്ള കാര്യം നടൻ വെളിപ്പെടുത്തിയതുമില്ല