നിരന്തരം ഓ ടി ടി റിലീസിനായി സിനിമ തരുന്ന താരങ്ങൾക്കും നിർമാണ കമ്പിനികൾക്കും എതിരെ സഹകരണം ഇല്ലാതാക്കാനുള്ള സൂചന നൽകിയിരിക്കുകയാണ് തീയറ്ററുടമകളുടെ സംഘടന ആയ ഫിയോക്. നടൻ ദുൽഖർ സൽമാനെയും, നിർമ്മാണകമ്പനി ആയ വെയ്ഫാറര്‍ ഫിലിംസിനെയും വിലക്കിയതിന് പിന്നാലെയാണ് ഫിയോക് നിലപാട്. താരങ്ങളെ സിംഹാസനത്തില്‍ പിടിച്ചിരുത്തിയത് തിയറ്ററുകാരാണെന്നും അതിന്റെ നന്ദി തിരിച്ചുണ്ടാകണമെന്നും ഫിയോക് ആവശ്യപ്പെട്ടു.തീയറ്ററുകാർക് ഏതു രീതിയിലും നില നിന്നാൽ മതിയെന്നു ചൂണ്ടി കാട്ടിയാണ് സിനിമ നിരന്തരം ഓ ടി ടി റിലീസ് നല്കാൻ തീരുമാനിക്കുന്നവർക്കു എതിരെ ഫിയോക് നടപടികൾ തുടങ്ങിയത്.

നിരന്തരം ഓ ടി ടി യിലേക്ക് സിനിമ തരുന്ന താരങ്ങൾ ഭാവി സിനിമകളും ഓ ടി ടി യിലേക്ക് നൽകിയാൽ മതിയെന്ന് പറയേണ്ടി വരുമെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ മാധ്യമത്തിനോട് പറഞ്ഞു. അതുപോലെ താരങ്ങളെ സിംഹാസനത്തിൽ പിടിച്ചിരുത്തിയത് തീയറ്ററുകാരാണ് അത് ഒരിക്കലും മറക്കരുത് എന്നും വിജയകുമാർ പറഞ്ഞു.

സംസ്ഥാനത്തെ തിയറ്ററുകള്‍ക്ക് ഏത് രീതിയിലും നിലനിന്നേ മതിയാകൂവെന്നതാണ് സ്ഥിതിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമ സ്ഥിരമായി ഒടിടി റിലീസിന് നല്‍കുന്നവര്‍ക്കെതിരെ ഫിയോക് നടപടിക്കൊരുങ്ങുന്നത്. തുടര്‍ച്ചയായി ഒടിടിയിലേക്ക് സിനിമ നല്‍കുന്ന താരങ്ങള്‍ ഭാവി സിനിമകളും ഒടിടിയിലേക്ക് നല്‍കിയാല്‍ മതിയെന്ന് പറയേണ്ടിവരുമെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍ .