മലയാള സിനിമയിൽ നിരവധി കഥപാത്രങ്ങൾ അഭിനയിച്ചു പ്രേഷക മനസിൽ ഇടം നേടിയ നടിയാണ് സുകന്യ, മലയാളത്തിൽ മാത്രമല്ല മറ്റ് അന്യഭാഷ ചിത്രങ്ങളിലും തന്റേതായ അഭിനയ പാടവം കാണിക്കുന്നതിൽ മികവ് പുലർത്തിയിരുന്നു. ഇപ്പോൾ താരം തന്റെ ഒരു പുതിയ വിശേഷം ആണ് ആരാധകർക്കു വേണ്ടി പങ്കുവെച്ചിരിക്കുന്നത്. നടി ഇപ്പോൾ തന്റെ അൻപതാം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ്. ജീവിതത്തിൽ അര നൂറ്റാണ്ട് പിന്നിടുന്ന ഈ മനോഹര ദിവസം ലണ്ടനിൽ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കുമൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്നാണ് താരം സോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്നത്.


‘25.11.2022 ന് എന്റെ ജീവിതത്തിലെ നാഴികക്കല്ലായ 50-ാം ജന്മദിനം ലണ്ടനിലെ പ്രിയ സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പവും ആഘോഷിക്കാൻ കഴിഞ്ഞത് വളരെ ഭാഗ്യം കൂടിയാണ്. എന്നെ സ്നേഹിക്കുന്നവരിൽ നിന്നുമുള്ള സ്നേഹത്തിനും, പരിഗണനക്കും ഒരുപാടു നന്ദി ഉണ്ടെന്നും താരം അറിയിച്ചു.

നടി പല ഭാഷകളിൽ അഭിനയിച്ച സിനിമകളുടെ ചിത്രങ്ങൾ പതിച്ച കേക്കാണ് പിറന്നാളിനായി ഒരുക്കിയത്. ഈ കേക്ക് തന്നെ അടിപൊളിയെന്നു ആരാധകർ പറയുന്നു.ഈശ്വർ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സുകന്യ സിനിമയിലേക്ക് ആദ്യമായി അഭിനയിക്കാൻ എത്തിയത്. സാഗരം സാക്ഷി എന്ന  ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിലേക്ക് സുകന്യ എത്തിയത്.പിന്നീട് നിരവധി മലയാളസിനിമയിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോൾ താരം മിനിസ്ക്രീൻ രംഗത്തു ആണ് കൂടുതൽ സജീവം ആകുന്നത്.