മലയാള സിനിമയിൽ ബാലതാരമായി എത്തിയ നടിയാണ് മഞ്ജിമ മോഹൻ. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ വിവാഹം. നടൻ ഗൗതം കാർത്തിക് ആണ് താരത്തിന്റെ വിവാഹം കഴിച്ചത്, നിരവധി ആരാധകർ ഇരുവര്ക്കും ആശംസകളുമായി എത്തിയിരുന്നു എന്നാൽ ചിലർ നടിയെ പരിഹസിക്കുന്ന രീതിയിൽ കമെന്റുകൾ പറയുകയും ചെയ്യ്തു. തന്റെ കരിയറില്‍ പലപ്പോഴിയാ സോഷ്യല്‍ മീഡിയയുടെ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ട് മഞ്ജിമ മോഹന്‍. തന്റെ വിവാഹം ദിവസം പോലും താരത്തിന് അത്തരം അനുഭവങ്ങളുണ്ടായിരിക്കുകയാണ്

തന്റെ വിവാഹ ദിവസം പോലും തന്നെ പരിഹസിച്ചു നടി പറയുകയാണ്. ലോകത്തെ ഒരു വധുവിനും ഉഉണ്ടാകാത്ത അനുഭവം ആണ് തനിക്കുണ്ടായത്. സോഷ്യല്‍ മീഡിയയിലും അല്ലാതെയുമൊക്കെ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയ്മിംഗിനെക്കുറിച്ച് മഞ്ജിമ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊന്നും തന്നെ ഇപ്പോള്‍ ബാധിക്കുന്നില്ലെന്നാണ് മഞ്ജിമ പറയുന്നത്.

എനിക്ക് എന്റെ ശരീരം കംഫർട്ടബിൾ ആണ് , എനിക്ക് വേണമെങ്കിൽ തടി കുറക്കാം, ഞാൻ ഫിറ്റ്നെസ്സിൽ ശ്രെദ്ധിക്കുന്നുണ്ട്, ചിലപ്പോൾ എന്റെ ജോലിയുടെ ഭാഗം ആയി എനിക്ക് തടി കൂട്ടുകയും, കുറക്കുകയും ചെയ്‌യേണ്ടി വരും, അതിൽ എന്താണ് കുഴപ്പം. എന്റെ ശരീരം അത് എന്റെ ഇഷ്ട്ടം അല്ലെ, അതിൽ മറ്റുള്ളവർ അഭിപ്രയം പറയണം എന്നില്ലാ. എന്റെ കാര്യത്തിൽ എല്ലാം ഇടപെടാം എന്ന് ചിലർക്ക് ഉണ്ട് നടി പറയുന്നു, ഗൗതം കാർത്തിക്കും, മഞ്ജിമയും കുറെ നാൾ പ്രണയത്തിൽ ആയിരുന്നു ഈ കഴിഞ്ഞ ദിവസം ആയിരുന്നു ഇരുവരുടയും വിവാഹം.