ഇന്ദ്രൻസ് പ്രധാന വേഷത്തിൽ എത്തുന്ന  കെ ജെ ഷൈജു  സംവിധാനം ചെയ്യുന്ന ‘കായ് പോള’  പോസ്റ്റർ അണിയറ പ്രവർത്തകർ  പുറത്തുവിട്ടു. ഒരു വീൽ ചെയറക്രിക്കറ്റിന്റെ കഥ ആണ് ഈ ചിത്രം പറയുന്നത്. വീൽ ചെയറിൽ  ഒരു ക്രിക്കറ്റ് ബാറ്റും പിടിച്ചിരിക്കുന്ന ഒരാളുടെ ചിത്രം ആണ് പോസ്റ്ററിൽ കാണിക്കുന്നത്. ഇ ചിത്രം ലോകസിനിമയിൽ ആദ്യമായാണ് ഇങ്ങനെ ഒരുങ്ങുന്നത്. ഇന്ദ്രൻസിന്റെ വേറിട്ട ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിൽ ഉടലെടുക്കുന്നത്.


ചിത്രത്തിന്റെതായി മുമ്പ് പുറത്തിറങ്ങിയ പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ഉതുപ്പേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി വേഷമിടുന്ന സജല്‍ സുദര്‍ശനുമാണ് പോസ്റ്ററിലുള്ളത്.വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അഞ്ചു കൃഷ്ണ ആണ് നായിക


കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഈ  ചിത്രത്തിൽ. ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചിരിക്കുന്നത്.