മലയാളസിനിമയിൽ എന്തും തുറന്നു പറയുന്ന ശീലമുള്ള നടിയാണ് പാർവതി തിരുവോത്, പുഴു ആണ് പാർവതി അവസാനം അഭിനയിച്ച ചിത്രം. ഓ ടി സി റിലീസ് ആയിരുന്നു പുഴു. പുഴുവിനെ കുറിച്ച് ഒരിക്കൽ നടി വളരെയധികം ചർച്ച ചെയ്യ്തിരുന്നു. അതുപോലെ നടി കസബ എന്ന ചിത്രത്തിനും നിരവധി വിമർശനങ്ങൾ  നടത്തിയിരുന്നു അതിനു ശേഷമാണ് താരം പുഴവിൽ അഭിനയിച്ചത്. മമ്മൂക്കയെ പോലുളള ഒരു മഹാനടൻ ഒരു നെഗറ്റീവ് റോൾ ചെയ്യാൻ തയ്യാറാകുമോ എന്ന ചോദ്യവും പാർവതി മുൻപ് ചോദിച്ചിരുന്നു.

എന്തായലും ആ ചിത്രത്തിന്റെ  ഒരു ഭാഗം ആകാൻ കഴിയുകയും ചെയ്യ്തു. സിനിമയിൽ എല്ലാവരും നല്ലവരായിരിക്കണം എന്നല്ല അന്നും ഇന്നും ഞാൻ പറഞ്ഞിട്ടുള്ളത്. തെറ്റായിട്ടുള്ള വ്യക്തികളെ കാണിക്കുമ്പോൾ അത് ​ഗ്ലോറിഫൈ ചെയ്യാതെ കാണിക്കാൻ പറ്റും എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത് അതിന്റെ ഏറ്റവും വലിയ ഉദ്ധരഹരണം ആണ് പുഴു.


വളരെ അധികം പുളിയോ എരുവോ ഉള്ള ഒരു മരുന്ന് കൊടുക്കണമെങ്കിൽ അത് എന്ത് മധുരത്തിലാണ് കൊടുക്കേണ്ടതെന്ന് നമ്മൾ‌ മനസിലാക്കാൻ പഠിക്കണം,അതുപോലെയാണ് പുഴുവിലെ മമ്മൂട്ടിയുടെ കഥാപാത്രം. എപ്പോഴും വില്ലൻ റോൾ ചെയ്യുന്ന ഒരാളെ കൊണ്ട് വന്ന് മമ്മൂക്ക ചെയ്ത റോൾ ചെയ്യിപ്പിക്കുന്നതിൽ പുതുമയില്ല,അതേസമയം മമ്മൂക്കയെപ്പോലൊരും നെ​ഗറ്റീവ് റോൾ ചെയ്യുമ്പോൾ ആളുകളുടെ ചിന്താ​ഗതിയിലും മാറ്റം വരും ആ കഥാപാത്രത്തോടുള്ള സമീപനം മാറുന്നതിനൊപ്പം  പാർവതി പറഞ്ഞു.