മലയാള സിനിമയിലെ എല്ലാമായ ഒരു കലാകാരൻ തന്നെ ആയിരുന്നു നടൻ ശ്രീനിവാസൻ. ഒരു ഇടക്ക് അദ്ദേഹത്തിന്  ഉണ്ടായ അസുഖം എല്ലാവരെയും സങ്കടത്തിൽ എത്തിച്ചിരുന്നു എന്നാൽ ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം സിനിമയിൽ സജീവമാകാൻ തുടുങ്ങുകയാണ്, ഇപ്പോൾ ആരോഗ്യം തിരിച്ചെടുത്തു ശ്രീനിവാസനെ കാണാൻ ചെന്ന് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഉറവ വറ്റാത്ത നർമ്മത്തിന്റെ ആ കലാകാരനെ ഞാൻ ചേർത്തുപിടിച്ചു.


പവിഴമല്ലി വീണ്ടും പൂത്തുലയും  പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അത് സംഭവിക്കുന്നു. രണ്ട് ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന കുറുക്കൻ എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി ശ്രീനി പഴയ ശ്രീനിയായി മാറി  എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽ നിന്ന് മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചെ പറ്റു’ സത്യൻ അന്തിക്കാട്  പറയുന്നു.

സത്യൻ അന്തിക്കാടിന്റെ ഈ വാക്കുകൾ കേട്ട് നിരവധി ആളുകൾ ആണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്, ഇനിയും അദ്ദേഹം ഒരുപാടു സിനിമകളിൽ അഭിനയിക്കട്ടെ എന്നാണ് പറയുന്നത്. ഇപ്പോൾ അദ്ദേഹത്തെ ആരോഗ്യത്തോട് കാണാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യം ആയി കാണുന്നു ആരാധകർ ഒന്നടങ്കം പറയുന്നു.