സംവിധായകൻ ജോഷിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്ന പൊറിഞ്ചു മറിയം ജോസ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു, ചിത്രത്തിലെ ചെമ്പൻ വിനോദ്, ജോജു ജോർജ്, നൈല ഉഷ എന്നി താരങ്ങൾക്കൊപ്പം കല്യാണി പ്രിയ ദർശനും ഒന്നിക്കുന്നു. ഈ പുതിയ ചിത്രത്തിന്റെ പൂജയും, ലോഞ്ചും അടുത്ത ദിവസം തന്നെ നടക്കുമെന്ന് റിപോർട്ടുകൾ പറയുന്നു. ജോഷിയുടെ സിനിമ ജീവിതത്തിൽ സുപ്പെർ ഹീറോകൾ ഇല്ലാത്ത ഒരു ചിത്രവും മുൻപ് ഉണ്ടായിട്ടില്ല.

എന്നാൽ അതിൽ നിന്നും തികച്ചും ഒരു വെത്യസ്ത ചിത്രം ആയിരുന്നു പൊറിഞ്ചു മറിയം ജോസ്. പ്രേം നസീർ മുതൽ ദിലീപ് വരെയുള്ള ചിത്രങ്ങൾ ജോഷി സംവിധാനം ചെയ്യ്തിട്ടുണ്ട്, അതുപോലെ താര രാജാക്കന്മാരയ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെ ഹിറ്റ് സിനിമകളും ജോഷി സംവിധാനം ചെയ്യ്തിട്ടുണ്ട്, അതുപോലെ എല്ലാ താര നിരകളെയും മുൻ നിർത്തിക്കൊണ്ട് ജോഷി സംവിധാനം ചെയ്യ്ത മറ്റൊരു ചിത്രം ആയിരുന്നു ട്വന്റി ട്വന്റി

ജോഷി സംവിധാനം ചെയ്ത് പൊറിഞ്ചു മറിയം ജോസിലേക്ക് മലയാളത്തിലെ യുവ നായികമാരിൽ ഒരാൾ ആയ കല്യാണി പ്രിയ ദര്ശനും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പിന്നാലെ തന്നെ അറിയിക്കുമെന്നാണ് റിപോർട്ടുകൾ.