തെന്നിന്ത്യയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്, മോഡലിൽ നിന്നും നായികാ പദവിയിലേക്ക് താരം എത്തിച്ചേരുക ആയിരുന്നു. മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ബോളിവുഡിലേക്ക് എത്തിച്ചേർന്ന താരം അവിടെ താര റാണിയായി അരങ്ങ് വാഴുകയായിരുന്നു. ഐശ്വര്യയ്ക്ക് റായിക്ക് മുൻപ് തന്നെ നിരവധി ആളുകൾ ലോക സുന്ദരി പട്ടം നേടിയിട്ടുണ്ട് ശേഷവും എന്നാൽ ഇപ്പോഴും സുന്ദരി എന്ന വാക്ക് വിശേഷിപ്പിക്കുന്നത് ഐശ്വര്യയോട് ഉപമിച്ചാണ്.ബോളിവുഡിൽ തിളങ്ങിയ താരം പിന്നീട് അഭിഷേകിനെ വിവാഹം ചെയ്തു ബോളിവുഡിന്റെ മകളായി മാറുകയായിരുന്നു. ഐശ്വര്യക്കും അഭിഷേകിനും ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്, ആരാധ്യയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുമുണ്ട്. 2011 ലാണ് ആഷ് അഭിഷേക് ദമ്പതികൾക്ക് മകൾ ആരാധ്യ ജനിക്കുന്നത്. മകളുടെ ജനനത്തോടെ ആഷ് അഭിനയത്തിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുകയായിരുന്നു. ഇപ്പോൾ ഐശ്വര്യ റായ് വീണ്ടും ഗർഭിണി  വാർത്തയാണ് വരുന്നത്.

കഴിഞ്ഞ ദിവസം പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിന് എത്തിയപ്പോള്‍ ഐശ്വര്യ റായിയും കുടുംബവും ശരത് കുമാറിന്റെ വീട്ടിലേക്കെത്തിയിരുന്നു. പൊന്നിയന്‍ സെല്‍വം എന്ന ചിത്രത്തില്‍ വരലക്ഷ്മിയുടെ അച്ഛന്‍ ശരത്കുമാര്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. . അതോടപ്പം തന്നെ  ആരാധ്യയ്ക്കും അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് വരലക്ഷ്മി എത്തിയിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെയാണ് ഐശ്വര്യ വീണ്ടും ഗര്‍ഭിണിയാണോയെന്ന ചോദ്യങ്ങളുമായി ആരാധകർ എത്തിയത് .കറുത്ത നിറത്തിലുള്ള സിംപിള്‍ വേഷത്തിൽ എത്തിയ  ഐശ്വര്യ റായി  വളരെ സുന്ദരിയായിരുന്നു. ധാരാളം കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിയ്ക്കുന്നത്. അതില്‍ ചില കമന്റുകള്‍ ഐശ്വര്യ വീണ്ടും ഗര്‍ഭിണിയാണോ എന്ന തരത്തിലാണ്.

ഐശ്വര്യ രണ്ടാമതും ഗര്‍ഭിണിയാണോ എന്നാണ് പല  ആരാധകരുടെയും  ചോദ്യം. അതെ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിയ്ക്കുന്ന കമന്റുകളും ചിത്രത്തിന്  വരുന്നുണ്ട് . ഫോട്ടോ എന്തായാലും സംശയത്തിന് ഇട നല്‍കുന്നുണ്ട് എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. എന്ത് തന്നെയായാലും ഔദ്യോഗികമായി വിവരം പുറത്ത് വിടുന്നത് വരെ കാത്ത് നില്‍ക്കണം ഐശ്വര്യ രണ്ടാമതും ഗർഭിണി ആണോ എന്നറിയാൻ .