മോഡലിംഗ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയില്‍ എത്തുന്നത് എന്ന്  എല്ലാവര്ക്കും അറിയാവുന്നതാണല്ലോ . മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെയായിരുന്നു സിനിമ പ്രവേശനം. സിനിമയില്‍ മീര എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ചിത്രത്തില്‍  ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രവുമായിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിലും അഞ്ജലി എത്തിയിരുന്നു. എന്നാല്‍ അധി്കം ഷോയില്‍ തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ നിന്നിരുന്ന സമയം വരെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിയക്ക് ലഭിച്ചത്.രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ കസിന്‍സിന്റെ ഫ്രോക്കുകള്‍ ഇട്ടു നോക്കുമായിരുന്നു. അതെല്ലാം ഇപ്പോഴും ഓര്‍മയുണ്ട്. പതിനഞ്ചോ, പതിനാറോ വയസുള്ളപ്പോഴാണ് ശസ്ത്രക്രിയയ്ക്കു വിധേയയാകാന്‍ തീരുമാനിച്ച് വീട്ടില്‍നിന്നും ഇറങ്ങുന്നത്. അതിനു മുന്‍പേ എല്ലാത്തരം വസ്ത്രങ്ങളും ധരിക്കുമായിരുന്നു. അതിനാൽ തന്റെ  ശസ്ത്രക്രിയയ്ക്കുശേഷം വസ്ത്രങ്ങളുടെ കാര്യത്തില്‍ പുതുമയൊന്നും തോന്നിയില്ലെന്നും പാറയുന്നു

ANJALI AMEER

തന്റെ ഫോട്ടോഷൂട്ടുകളും സിനിമ വിശേഷങ്ങളും ഒക്കെ  താരം പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവാറുമുണ്ട്. അഞ്ജലി അമീറിന്റെ ഫാഷന്‍ സെന്‍സ് എപ്പോഴും ചര്‍ച്ചയാവാറുണ്ട്. മനോഹരമായി വസ്ത്രം ധരിക്കുന്ന ഒരാളാണ്. സ്‌റ്റൈലീഷ് ലുക്കിലാണ് താരം ഓരോ തവണ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഇപ്പോഴിത തന്റെ തിരഞ്ഞെടുപ്പുകളെ കുറിച്ച് പറയുകയാണ് അഞ്ജലി. വസ്ത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിലെ തന്റെ ചോയിസുകളെ കുറിച്ചും പറയുന്നുണ്ട്.

ANJALI AMEER

സാരി ധരിക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രത്യേക ഭംഗി തോന്നും. മുതിര്‍ന്നപ്പോള്‍ പക്ഷേ വര്‍ക്കിന് അനുസരിച്ചായി വസ്ത്രധാരണം. ദാവണി ധരിക്കുകയാണെങ്കില്‍ കുപ്പിവളയും കൊലുസും ഇടും. കയ്യില്‍ കിട്ടുന്നത് എടുത്ത് ഇട്ടു പോകുന്നതാണല്ലോ എളുപ്പം.വെള്ളയും കറുപ്പുമാണ് ഇഷ്ടനിറം.കൂടാതെ സ്വന്തമായി ഒരു വീടും ബിസിനസ്സും നടിയുടെ മറ്റൊരു സ്വപ്‌നമാണ്.

ANJALI AMEER