മലയാള യുവനായകന്മാരിൽ ഒരാളാണ് ആസിഫ് അലി. ഇപ്പോൾ താരത്തിന്റെ ‘കൊത്ത്’മികച്ച പ്രേക്ഷക പ്രതികരണമായി മുന്നോട്ടു പോകുകയാണ്. ഇപോൾ സിനിമയുടെ പ്രൊമോഷനവുമായി ബന്ധപെട്ടു  സംസാരിക്കവെ താരം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ നല്ല സിനിമകൾ എന്ന് വിചാരിക്കുന്ന ചിത്രങ്ങൾ ഒന്നും തന്നെ കൂടുതൽ  നാളുകൾ ഓടുകയില്ല. ആസിഫ് അലി പറയുന്നു. ഞാൻ ശരിക്കും റിയാലിറ്റിയിൽ ജീവിക്കുന്ന ആളാണ് താരം പറയുന്നു.

എന്റെ കഥാപാത്രങ്ങൾക്ക് ഒരു ഐഡന്റി വേണമെന്ന് ആഗ്രഹിച്ചു കൊണ്ട് നില്കുന്നത് ഈ രണ്ടുപേരുടെ കൂടെയാണ്, ഒന്ന് നമ്മളെ വിശ്വസിച്ചു പടം ഇറക്കുന്ന നിര്മാതാക്കളോടു, രണ്ടാമത് നമ്മളെ വിശ്വസിച്ചു ടികെറ്റ് എടുക്കുന്ന പ്രേക്ഷകരോട് നടൻ പറയുന്നു. ഇവർക്ക് നമ്മൾക്ക് സന്തോഷം കൊടുക്കാൻ പറ്റിയില്ലെങ്കിൽ വളരെ സങ്കടം ആണ്. ഞാൻ എന്റെ തോൽവികൾ അംഗീകരിയ്ക്കാറുണ്ട്, നല്ല സിനിമകള്‍ സെലക്ട് ചെയ്യാനുള്ള എന്റെ കഴിവുകളില്‍ എനിക്ക് അത്ര വിശ്വാസമില്ല. ഞാന്‍ വിശ്വസിക്കുന്ന നല്ല സിനിമകള്‍ ഓടുന്ന സിനിമകളാകണമെന്ന് നിര്‍ബന്ധമില്ല ആസിഫ് അലി പറയുന്നു.

കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം പിന്നീട് സിനിമകൾ തന്നെ തേടിവന്നിരുന്നില്ല, താരത്തിന് കൊത്തിനു മുൻപ് മഹാവീര്യർ എന്ന ചിത്രം ആയിരുന്നു ആദ്യം റിലീസ് ആയത്.  ഋതു  എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം തന്റെ കരിയർ തുടങ്ങിയത് അതിനു ശേഷം നിരവധി ചിത്രങ്ങളിലൂടെ താരം ഫേമസ് ആകുകയും ചെയ്യ്തു.തന്റെ സിനിമകൾക്ക്‌ തുടർ പരാജയം സംഭവിച്ചപ്പോഴും ആത്മവിശ്വാസം കൈ വിടാതെ പിടിച്ച് നിന്ന് മുന്നേറിയ നടൻ കൂടിയാണ് ആസിഫ് അലി.