കിംഗ്ൊ ഓഫ്ത്ത കോതയുടെ ’യുടെ റിലീസിന് പിന്നാലെ ആരാധകരോടും പ്രേക്ഷകരോടും വൈകാരികമായി നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ പ്രതീക്ഷിച്ചതിലും അധികം സ്നേഹവും പിന്തുണയും തനിക്ക് ലഭിച്ചു. നിങ്ങള്‍ ഓരോരുത്തരമാണ് ഇന്നിവിടെ എത്താന്‍ കാരണം.  വീണു പോകുമ്പോഴെല്ലാം നിങ്ങള്‍ ഓരോരുത്തരും പിടിച്ചുയര്‍ത്തി. ഈ സ്നേഹം തനിക്ക് മുന്നോട്ട് പോകാനുള്ള വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘സ്‌നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്‌നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ ഓരോരുത്തരും ആണ്. ആ സ്‌നേഹം കാരണം ഞാന്‍ എല്ലാ സമയത്തും എല്ലാം നല്‍കുന്നു. ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി. അത് എന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്.
നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു.’’ ദുല്‍ഖര്‍ കുറിച്ചു.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു. ഈ വര്‍ഷത്തെ ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവുമായിരുന്നു ഇത്. എന്നാല്‍ ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ചിത്രത്തിനെതിരെ വ്യാപകമായ രീതിയില്‍ ഡീഗ്രേഡിംഗ് നടന്നതായി അണിയറക്കാര്‍ പറഞ്ഞിരുന്നു. ഇതിനിടയിൽ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തുകായും ചെയ്തു..

ചിത്രത്തിന്‍റെ റിലീസ് ദിന കളക്ഷനെ ഡീഗ്രേഡിംഗ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  റിലീസ് ദിനത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഹൌസ് ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് നിരവധി സെന്‍ററുകളില്‍ അര്‍ധരാത്രി സ്പെഷല്‍ ഷോകളും നടത്തി. കേരളത്തില്‍ മാത്രം ആദ്യദിനം ചിത്രം ആറ് കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ ചിത്രം റെക്കോര്‍ഡും നേടിയിട്ടുണ്ട്. കബാലിയെ മറികടന്ന് കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ നിന്ന് റിലീസ് ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് കിംഗ് ഓഫ് കൊത്ത. കബാലിയുടെ 30.21 ലക്ഷത്തെ മറികടന്ന് 32 ലക്ഷമാണ് ചിത്രം നേടിയത്. ട്വിറ്റർ പേജുകളിൽ പങ്ക് വെച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ ദുൽഖറിൻറെ ഇതുവരെയുള്ള കരിയർ ബെസ്റ്റ് ഓപ്പണിംഗ്‌ കൂടിയാണ്. ജിസിസിയിൽ 3.43 കോടിയും, മറ്റിടങ്ങളിൽ നിന്നായി 83 ലക്ഷവുമാണ് നേടിയത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് 1.12 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ആകെ ചിത്രം ഇതുവരെ 9.65 കോടിയെങ്കിലും നേടിയെന്നാണ് കണക്ക്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍, ദുല്‍ഖറിന്റെ പ്രകടനത്തിന് കയ്യടികളാമ് ലഭിക്കുന്നത്. ഒരു ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് ദുൽഖർ ചിത്രത്തില്‍ എത്തുന്നത്. ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്.