മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ ചെയ്യുന്നത് ഒരു ഹിന്ദി നെറ്റ്ഫ്ലിക്സ് വെബ് സീരിസ് ആണ്. സൂപ്പർ ഹിറ്റ് ബോളിവുഡ് സംവിധായകർ ആയ രാജ്, ഡി കെ എന്നിവർ ചേർന്നൊരുക്കുന്ന ഈ വെബ് സീരിസിന്റെ പേര് ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നാണ്. ദുൽഖറിനൊപ്പം ഓർ വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ലുക്ക് ഇന്ന് പുറത്തു വിട്ടിരിക്കുകയാണ് ദുൽഖർ. തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്നും ദുൽഖർ വെളിപ്പെടുത്തിയിട്ടുണ്ട്. കോമെടിയും ആക്ഷനും എല്ലാമുള്ള ഒരു ത്രില്ലർ ആണ് ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശസ്ത ബോളിവുഡ് താരം രാജ് കുമാർ റാവു ആണ് ഇതിലെ നായകനായി എത്തുന്നത്. രാജ്‌കുമാറിനൊപ്പം ആദർശ് ഗൗരവും ഇതിലെ പ്രധാന വേഷം ചെയ്യുന്നു.

Dulquer salman
Dulquer salman

രാജ് ആൻഡ് ഡി കെ ടീം തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ വെബ് സീരിസ് ദുൽഖറിന്റെ കരിയറിലെ ആദ്യത്തെ വെബ് സീരിസ് ആണ്. ആമസോൺ പ്രൈമിലെ സൂപ്പർ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാൻ ഒരുക്കിയ ആളുകളാണ് രാജ് ആൻഡ് ഡി കെ ടീം. ഡെറാഡൂണിൽ ആണ് ഈ ഡബ് സീരിസിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് എന്നാണ് സൂചന. നേരത്തെ പ്രശസ്ത നടനായ ദില്‍ജിത്ത് ദോസാഞ്ചിനെയായിരുന്നു ഈ സീരിസിൽ ദുൽഖർ ചെയ്യുന്ന വേഷത്തിലേക്ക് ആദ്യം ക്ഷണിച്ചത്. പക്ഷെ തിരക്ക് മൂലം ദിൽജിത് ഒഴിവാകുകയും, ആ വേഷം ദുൽഖറിലേക്ക് എത്തുകയും ചെയ്തു. മലയാളത്തിൽ റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ട്, തമിഴിൽ ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ഹേ സിനാമിക എന്നിവയാണ് ഈ അടുത്തിടെ റിലീസ് ചെയ്ത ദുൽകർ ചിത്രങ്ങൾ.