ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ആണ് “ഗോൾഡ് “.എന്നാൽ  വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. എന്നാല്‍  പ്രേക്ഷകർ പ്രതീക്ഷിച്ച തരത്തിലുള്ള ചിത്രമായിരുന്നില്ല .ചിത്രത്തില്‍ നായകനായതിനു പുറമെ സഹ നിര്‍മ്മാതാവ് കൂടിയായിരുന്നു പൃഥ്വിരാജ്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ വര്‍ക്ക് ആയില്ല എന്ന കാര്യം അറിയിക്കുകയാണ് അദ്ദേഹം. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ താന്‍ നായകനാവുന്ന പുതിയ ചിത്രം കാപ്പയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

തിയറ്ററുകളില്‍ വിജയിക്കാതിരുന്നിട്ടും ചിത്രം തങ്ങള്‍ക്ക് ലാഭമാണ് ഉണ്ടാക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു. ഗോള്‍ഡ് വര്‍ക്ക് ചെയ്‍തില്ലല്ലോ, ഞങ്ങള്‍ക്ക് പ്രോഫിറ്റ് ആണ്. അതാണ് അതിന്റെ സത്യം, എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ചിത്രത്തിന്  പ്രതീക്ഷിച്ച അത്രയും റെക്കോർഡുകൾ നേടാൻ സാധിച്ചില്ല എന്ന് തന്നെ പറയാം.