സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു .വെള്ളിയാഴ്ച തുടങ്ങിയ മഴ ഇനിയും നിർത്താതെ പെയ്തുകൊണ്ടിരിക്കുകയാണ്.വരുന്ന   മണിക്കൂറുകളിൽ  കേരളത്തിൽ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ  കോട്ടയം എറണാകുളം തുടങ്ങി 6 ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ഇടിയോടു കൂടിയ  മഴക്കും മണിക്കൂറിൽ 40  കി മി വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും   സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.  എന്നാൽ, മലപ്പുറം . കോഴിക്കോട് നഗരത്തിൽ മഴയില്ല , റൂറലിലും ഇതുവരെ കാര്യമായ മഴയില്ല. ഇടുക്കിയിൽ മഴ തുടങ്ങിയിട്ടില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ  കനത്ത മഴ ഇപ്പോളും  തുടരുകയാണ്.തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു .പമ്പ കക്കി ഡാമുകളിൽ ജലനിരപ്പ് ഉയർന്നു .തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി .  കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്.

അറേബ്യൻ സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും രൂപമെടുത്ത ന്യൂനമർദങ്ങളാണ് മഴകനക്കാൻ ഇടയാക്കിയത്. . മഴയ്ക്കും ഒപ്പം ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതേ തുടർന്ന് തീരമേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.  നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും എന്നാണ് റിപ്പോർട് .