നാല് ചക്ര വാഹനങ്ങളായ കാര്‍, ബസ്, ട്രെക്ക് മുതലായവയിൽ നിന്നും ടോള്‍ നികുതി ഈടാക്കുന്നു. വാഹനത്തിന്റെ തരം, യാത്ര ചെയ്ത ദൂരം, സമയം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്ക് നിര്‍ണയിക്കുന്നത്കാറിലോ മറ്റേതെങ്കിലും വാഹനത്തിലോ ദേശീയ പാതയിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ വഴിയില്‍ പലതവണ ടോള്‍ ബൂത്തിലൂടെ കടന്നു പോകേണ്ടതായി വരാറില്ലേ. ഇവിടെ നമ്മൾ നൽകേണ്ട നിശ്ചിത തുക നൽകണം തുക നൽകുമ്പോൾ നമുക്ക് പണം കൈപ്പറ്റിയ രേഖയായി ഒരു രെസീതും തരും. ചില റോഡുകളോ പാലങ്ങളോ ഉപയോഗിക്കുമ്പോൾ നൽകേണ്ടി വരുന്ന വാഹനങ്ങള്‍ക്കുള്ള ഈ യൂസര്‍ ഫീയെയാണ് ടോള്‍ നികുതി എന്ന് പറയുന്നത്.ടോള്‍ നികുതി മുഖേനയാണ് സര്‍ക്കാര്‍ റോഡ് നിർമാണത്തിനും, പാലം നിര്‍മാണ ച്ചെലവിനുമായുള്ള പണം വാഹന യാത്രക്കാരില്‍ നിന്ന് കണ്ടെത്തുന്നത്. നാല് ചക്ര വാഹനങ്ങളായ കാര്‍, ബസ്, ട്രെക്ക് മുതലായവയിൽ നിന്നും ടോള്‍ നികുതി ഈടാക്കുന്നു. വാഹനത്തിന്റെ തരം, യാത്ര ചെയ്ത ദൂരം, സമയം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ടോള്‍ നിരക്ക് നിര്‍ണയിക്കുന്നത്. എന്നാല്‍ ഹൈവേയില്‍ യാത്ര ചെയ്യുമ്പോള്‍ ടോള്‍ നികുതി നല്‍കേണ്ടതില്ലാത്ത ചിലരുണ്ട്. അതാരൊക്കെയാണെന്ന് നോക്കാം.ഇന്ത്യയുടെ രാഷ്ട്രപതിപ്രധാന മന്ത്രിചീഫ് ജസ്റ്റിസ്ഉപരാഷ്ട്രപതി സംസ്ഥാന ഗവര്‍ണര്‍മാർകേന്ദ്ര കാബിനറ്റ് മന്ത്രിമാർസുപ്രീം കോടതി ജഡ്‌ജ്‌ലോക്‌സഭാ സ്പീക്കര്‍
കേന്ദ്ര സഹമന്ത്രിമാർ സംസ്ഥാന മുഖ്യമന്ത്രിമാർ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍സംസ്ഥാന നിയമസഭയുടെ സ്പീക്കര്‍മാർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാർസംസ്ഥാനത്തിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാൻമാർഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിനിയമസഭാംഗങ്ങൾസൈന്യാധിപൻമാർവൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്ബന്ധപ്പെട്ട സംസ്ഥാനത്തിനുള്ളിലെ സംസ്ഥാന സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിമാർ എംഎല്‍എമാർ

സംസ്ഥാന സന്ദര്‍ശനങ്ങളില്‍ വിദേശ പ്രമുഖര്‍. കൂടാതെ ആംബുലൻസുകള്‍, പൊലീസ് വാഹനങ്ങള്‍, ഫയര്‍ ഫോഴ്‌സ്, നാവികസേന, സൈന്യം, വ്യോമസേന തുടങ്ങിയ പ്രതിരോധ സേനയുടെ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയ ചില വാഹനങ്ങളെയും ടോള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം, പ്രദേശവാസികള്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കും കിഴിവുകള്‍ നല്‍കാമെന്നും വ്യവസ്ഥയുണ്ട്നിലവിലെ നിയമം അനുസരിച്ച്‌, ദേശീയ പാതയിലെ ടോള്‍ ബൂത്തിന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാഹന ഉടമകള്‍ക്ക് അപേക്ഷിച്ചാല്‍ ടോള്‍ നികുതി ഒഴിവാക്കാം. ഇതിന് താമസ സ്ഥിരീകരണം ഉള്‍പ്പെടെ ആവശ്യമായ എല്ലാ അനുബന്ധ രേഖകളും ആവശ്യപ്പെടാം.