കുടുംബവിളക്കിലെ ശീതൾ എന്ന കഥപാത്രത്തെ അവതരിപ്പിച്ച നടി ശ്രീലക്ഷ്മി വിവാഹിതയാകുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്.വരനൊപ്പമുള്ള ചിത്ര൦ പങ്കുവെച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. മെയ് 16 എന്ന് എഴുതി ലോക്കിന്റെ ഇമോജിയും ചേർത്ത് എൻ​ഗേജ്മെന്റ് ഡയറീസ് എന്ന് ഹാഷ്ടാ​ഗും ശ്രീലക്ഷ്മി ഫോട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്. താരത്തിന് പോസ്റ്റിന് താഴെ ആയി സീരിയിലെ സഹതാരങ്ങളെല്ലാം ആശംസകളുമായി എത്തിയിട്ടുണ്ട്. തന്റെ ഒരു പ്രണയ വിവാഹമാണെന്ന് താരം ഒരു അഭിമുഖ്ത്തിൽ മുൻപ് പറഞ്ഞിരുന്നു

വരൻ ക്രിസ്ത്യാനിയാണ്. പ്രണയത്തെ കുറിച്ചും, വരനെ പറ്റിയുമൊക്കെ താരം പറഞ്ഞിരുന്നു,ജോസ് ഷാജിയാണ് ശ്രീലക്ഷ്മിയുടെ ഭാവി വരൻ. ലക്ച്ചർറായി ജോലി ചെയ്യുകയാണ് ജോസ് ഷാജി. അന്യ മതത്തില്‍ പെട്ടയാളാണെങ്കിലും വീട്ടുകാര്‍ക്ക് ഇപ്പോള്‍ വിവാഹത്തില്‍ എതിര്‍പ്പുകളൊന്നുമില്ല. തുടക്കത്തില്‍ ചെറിയ എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എന്നാൽ  പിന്നീട് എല്ലാം പരിഹരിക്കപ്പെട്ടു. രണ്ട് കുടുംബത്തിന്റെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ്ഇ പ്പോൾ  പുതിയ ജീവിതത്തിലേക്ക് താൻ കടക്കാന്‍ പോകുന്നത്.

നിശ്ചയം മെയ് മാസത്തിലാണ് ,എന്നാൽ വിവാഹം  2025 ഫെബ്രുവരിയിലായിരിക്കും. ഒരു വര്‍ഷത്തെ ഗ്യാപ് ഉണ്ട്  വിവാഹത്തിന് ശേഷം താൻ  അഭിനയത്തില്‍ തുടരുന്നതിന് ജോസിന് യാതൊരു വിധ പ്രശ്‌നവുമില്ല. ജോസിന്റെ വീട്ടുകാരും അക്കാര്യത്തില്‍ ഫുള്‍ സപ്പോർട്ടാണെന്നു൦ നടി പറയുന്നു. ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത്. ഒരു ഷോർട്ട് ഫിലിമോ, ആൽബമൊ ഒന്നും ചെയ്യാതെ തന്നെയാണ് ഞാൻ ആദ്യമായി ക്യമറക്ക് മുൻപിലേക്ക് എത്തിയത് ശ്രീലക്ഷ്മി പറഞ്ഞു