‘പോക്കിരിരാജ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ,പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നുവെന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, 14  വർഷത്തിന് ശേഷമാണ് ഇരുവരും ഒരു സിനിമക്കായി ഒന്നിക്കുന്നത്, നവാഗത സംവിധായകൻ ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ്  ഒടിടി പ്ലേ റിപ്പോർട്ടുകൾ  ചെയ്യുന്നത്.സംവിധായകന്‍ വൈശാഖിന്‍റെ ആദ്യത്തെ ചിത്രമായിരുന്നു പോക്കിരി രാജ, ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. ചിത്രം ആ വര്‍ഷത്തെ ടോപ്പ് ഗ്രോസ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.  മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഒരു വൻ താരനിരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്

എന്തായാലും പുതിയ ചില റൂമറുകള്‍ അനുസരിച്ച് മമ്മൂട്ടിയും ,പൃഥ്വിരാജ് സുകുമാരനും ഒരു പുതിയ ചിത്രത്തിനായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.നിർമ്മാതാവ് ആൻ്റോ ജോസഫാണ് ഈ ചിത്രം നിർമ്മിക്കുത് എന്നാണ് റിപ്പോർട്ട്,  എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല, എന്നാൽ മമ്മൂട്ടിയുടെ അടുത്തതായി വരാനുള്ള ചിത്രം ടര്‍ബോയാണ്.

ആക്ഷൻ-കോമഡി ചിത്രമെന്ന് പറയപ്പെടുന്ന  ടർബോ മിഥുൻ മാനുവൽ തോമസിൻ്റെ തിരക്കഥയിൽ വൈശാഖാണ് സംവിധാനം ചെയ്യുന്നത്, ചിത്രം ജൂൺ 13ന് ചിത്രം തീയറ്ററുകളിൽ  എത്തും, എന്നാൽ പൃഥ്വിരാജിന്റെ ആടുജീവിതം ഇപോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ,ചിത്രം ആഗോള ബോക്സോഫീസില്‍ 100 കോടിക്ക് മുകളില്‍ നേടി കഴിഞ്ഞു. ഇതിനൊപ്പം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.