സീരിയലിലും, നൃത്തത്തിലും തന്റേതായ കഴിവ് തെളിയിച്ച നടിയാണ് സൗഭാഗ്യ വെങ്കിടേഷ്, ഇപ്പോൾ താരം  തന്റെ അച്ഛനെ കുറിച്ചും ആദ്യ പ്രണയ ബന്ധത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ആദ്യമുണ്ടായ പ്രണയബന്ധത്തിൽ തനിക്ക് അച്ഛനൊപ്പം പോലും സമയം ചെലവഴിക്കാൻ അനുവാദമില്ലായിരുന്നു നടി പറയുന്നു.തന്റെ അച്ഛന് സിനിമാ  ഫീൽഡിൽ ഒന്നുമാകാൻ കഴിഞ്ഞില്ല. ഒരു ഭാഗ്യമില്ലാത്ത ആളായിരുന്നു അച്ഛൻ. താനൊരു  സിം​ഗിൾ ചൈൽഡ് ആയിട്ട് പോലും തനിയെ ആയിപ്പോയ ഫീൽ ഇല്ലായിരുന്നു.

അമ്മയെക്കാൾ കൂടുതൽ തന്റെയടുത്ത് സമയം ചെലവഴിച്ചിട്ടുള്ളത് അച്ഛനാണ്. ആ ഒരു നഷ്ടം  തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല .  ആദ്യ  പ്രണയ ബന്ധത്തിൽ അച്ഛന്റെ ഒപ്പം സമയം ചെലവഴിക്കാൻ  അനുവാദമില്ലായിരുന്നു. അച്ഛന്റെ കൂടെ സംസാരിക്കാനോ ,പുറത്ത് പോകാനോ ,ഇരിക്കാനോ പാടില്ലെന്നായിരുന്നു നിബന്ധന .  ആ ബന്ധം പിരിഞ്ഞ ശേഷം താൻ   ആദ്യം വിചാരിച്ചത് ഇനി ഡാഡിക്കൊപ്പം നല്ലൊരു സമയം ചെലവഴിക്കണമെന്നായിരുന്നു. ആ സമയത്താണ് അച്ഛൻ മരിച്ചത്.

അത് തനിക്ക്  ഉൾക്കൊള്ളാൻ പറ്റിയില്ല. ഭയങ്കര പാടായിരുന്നു അതിൽ നിന്നും പുറത്ത് വരാൻ,മരിച്ചാലും നിന്റെ മകളായി ജനിക്കുമെന്ന് അച്ഛൻ പറഞ്ഞിരുന്നു. മകളെ കാണുമ്പോൾ തനിക്ക് ആശ്വാസമാകാറുണ്ടെന്നും സൗഭാ​ഗ്യ പറയുന്ന്. അമ്മ കരച്ചിൽ ആയിരുന്നു, അമ്മൂമ്മയെക്കാൾ കൂടുതൽ പഠിക്കാനുള്ളത് അമ്മയിൽ നിന്നുമാണ്, അച്ഛനെ എന്തെങ്കിലും പറഞ്ഞാൽ പോലും അമ്മ മുന്നിൽ നിന്ന് പ്രൊട്ടക്ട് ചെയ്തിരുന്ന ആളാണ്, പിന്നീട് ഒരു വർഷത്തിനുള്ളിൽ താനും  കല്യാണം കഴിച്ച് പോയി. മൊത്തത്തിൽ ഒറ്റയ്ക്കായിസൗഭാഗ്യ പറയുന്നു