അവതാരകനും,നടനുമായ തിളങ്ങി നിന്ന താരം ആർ ജെ മാത്തുക്കുട്ടി ഇപ്പോൾ തനിക്ക് ഒരു മകൻ ജനിച്ചുവെന്നുള്ള സന്തോഷ വാർത്ത പങ്കുവെക്കുകയാണ് ഒരു കുറിപ്പിലൂടെ, നീണ്ട എട്ട് മാസത്തെ കരുതലുകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം ഇപ്പൊ വരും എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി ലേബര്‍ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതികഠിനമായ 19 മണിക്കൂറുകള്‍ക്ക് ശേഷം,പണ്ട് ലുലു മാളിന് മുന്‍പുള്ള ബ്ലോക്കില്‍ കിടക്കുമ്പോള്‍ നെടുമ്പാശ്ശേരിയിലുള്ള കൂട്ടുകാരനോട് അളിയാ ഗൂഗിള്‍ മാപ്പില്‍ വെറും 3 മിനിറ്റ് ഇപ്പൊ എത്തും എന്ന് കോണ്‍ഫിഡന്‍സോടെ വിളിച്ച് പറയുന്ന എന്റെ അതേ സ്വഭാവത്തില്‍ ഒരു പ്രൊഡക്ട്.

പിന്നെ അത് കർമ്മഫലമെന്ന് തോന്നി,ആശ്വസിക്കാം. പ്രധാന വിഷമം അതല്ല. മണിക്കൂറുകള്‍ നീണ്ട പുഷ് ആന്‍റ് പുള്ളിന്‍റെ ഇടയില്‍ നിലക്കണ്ണു മിഴിച്ച് നില്‍ക്കുന്ന സര്‍വ്വ ഹോസ്പിറ്റല്‍ സ്റ്റാഫുകളോടും അവള്‍ അലറിപ്പറഞ്ഞത് എന്താണെന്നോ ,എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ. ഇതിന്റെ അപ്പന്‍ 12 മാസമാണ് അമ്മയുടെ വയറ്റില്‍ തന്നെ കിടന്നേന്ന സത്യം പറഞ്ഞാൽ കുട്ടി വരുന്നതിന് മുന്‍പേ ലേബര്‍ റൂമില്‍ നിന്ന് അച്ഛന്‍ കരഞ്ഞു എന്നാണ് മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്

ഇതിന് താഴെ ഭാര്യ എലിസബത്ത് കമന്റുമായി എത്തുകയും ചെയ്തു. 4 മാസം കൂടെ അവിടെ തന്നെ കിടക്കേണ്ട വരുവോന്ന് വരെ ഞാന്‍ പേടിച്ചു എന്നാണ്.മാത്തുക്കുട്ടിയുടെ ഭാര്യ എലിസബത് കാനഡയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്. ഇരുവരുടെയും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഒരു മകനോ മകളോ ഉണ്ടാവുമെന്ന് താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ഒടുവിൽ ഒരു മകന് ജന്മം കൊടുത്തിരിക്കുകയാണ് എലിസബത്ത്.ആ സന്തോഷ വാർത്തയാണ് അവതാരകൻ പങ്കുവെച്ചിരിക്കുന്നത്