ഐ ആം ഉണ്ണി മുകുന്ദ​ൻ എന്നാണ് ഇൻസ്റ്റ​ഗ്രാം ബയോയിലുള്ള ഉണ്ണി മുകുന്ദന്റെ പേര്. ഐആമിനാെപ്പം ചേർക്കാൻ ആ​ഗ്രഹിക്കുന്ന മറ്റൊരു വാക്ക് എന്തെന്ന ചോദ്യത്തിന് ദൈവം എന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകി. അങ്ങനെ പറയുന്നതിന് കാരണമുണ്ടെന്നും  നടൻ പറയുന്നു ധന്യ വർമ്മക്ക് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.ഒരു മനുഷ്യൻ ജനിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡാണ്. അത് നിർവചിക്കാൻ പറ്റില്ല. ശാസ്ത്രീയപരമായി നോക്കുമ്പോൾ ഹാർട്ട്ബീറ്റുണ്ട്. പക്ഷെ ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആർട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.

അതാണ് ഹൃദയത്തിന് ഏറ്റവും പ്രധാനം. നിങ്ങൾ ദൈവമാണെന്ന് തോന്നിയാൽ ദൈവവുമായി ഏറ്റവും കണക്ട് ആയെന്ന് ഞാൻ കരുതുന്നു. സ്പിരിച്വൽ സെൻസിലാണ് ഞാൻ ഇതൊക്കെ പറയുന്നത്. അല്ലാതെ എന്നെക്കൊണ്ട് എല്ലാം പറ്റുമെന്നല്ല ഞാൻ ഈ പറയുന്നതെന്നും നടൻ പറഞ്ഞു. എന്നാൽ നടൻ തന്റെ സിനിമകളിൽ ഇന്റിമേറ്റ് രം​ഗങ്ങൾ ഉൾപ്പെടുത്താത്തതിനെക്കുറിച്ചും സംസാരിച്ചു.

തന്റെ സിനിമകളിൽ ഫിസിക്കൽ ഇന്റിമസിയുള്ള കാര്യങ്ങൾ കൊണ്ട് വരാതിരിക്കാൻ ഞാൻ സംവിധായകരോട് പറയാറുണ്ട്. എന്റെ ഫോക്കസ് കുടുംബ പ്രേക്ഷകരാണ്. അവർ ഈ സിനിമകൾ കണ്ട് കൊണ്ടിരിക്കുമ്പോൾ അത്തരത്തിൽ ഉള്ള രംഗങ്ങൾ വന്നാൽ  കംഫർട്ടബിൾ ആയിരിക്കില്ലെന്ന് തോന്നി. എത്ര ഇൻ വോൾവ് ചെയ്തെന്ന് പറഞ്ഞാലും കുട്ടികൾ ചില കാര്യങ്ങൾ കാണരുതെന്നുണ്ട്. അതിന്റെ പേരിൽ ചിലർ എന്നെ കളിയാക്കുന്നുമുണ്ട്. ദൈവം സഹായിച്ച് ഇന്ന് തനിക്ക് മെച്ചപ്പെട്ട സീൻ എഴുതാൻ ആവശ്യപ്പെടാമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.