തന്റെ ഭർതൃസഹോദരനും, നടനുമായ പൃഥ്വിരാജിനെ കുറിച്ച് നടിയും ഇന്ദ്രജിത്തിന്റ ഭാര്യയുമായ പൂർണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. രാജു ഇത്രയും ഉയരങ്ങളിലേക്ക് എത്തുക എന്ന് പറയുന്നത് ചില്ലറ  കാര്യമല്ല, മക്കള്‍ക്ക് പൃഥ്വിരാജ് ഒരു ഇന്‍സിപിരേഷന്‍ തന്നെയാണ് പൂർണിമ പറയുന്നു. നമുക്ക് ഓരോ വ്യക്തിയുടെയും യാത്ര കാണുമ്പോള്‍, അതൊരു നടൻ ആകുമ്പോൾ   ക്ലോസ് ആയി അവരെ ശ്രെദ്ധിച്ച് നോക്കിയാൽ  സ്വാഭാവികമായും ഇത്രയും ജനപ്രീതി നേടിയ ഒരു സ്ഥാനമാണ് ഉള്ളതെങ്കില്‍ നമുക്ക് അതിന്റേതായ ഒരു ഉത്തരവാദിത്തം കൂടി ഉണ്ടാകും

രാജുവിന്റെ ഒരു പ്രധാനപ്പെട്ട  കാര്യം എന്ന് പറയുന്നത്, അദ്ദേഹത്തിന്റെ ഒരു യാത്ര അദ്ദേഹം മനസില്‍ വിചാരിച്ചിട്ടുണ്ടല്ലോ, അത് ഈ പറയുന്ന ഉത്തരവാദിത്തം ഉള്ളതു കൊണ്ട് തന്നെ ബാലന്‍സ് ചെയ്ത് കൊണ്ടു പോകാന്‍ കുറച്ച്ബുദ്ധിമുട്ടാണ്. എന്നാല്‍ അവനവന്റെ ആഗ്രഹങ്ങളില്‍ നിന്ന് മാറാതെ അതിലേക്ക് തന്നെ മുന്നോട്ട് കൊണ്ടു പോവുക എന്നതും എല്ലാവര്‍ക്കും പറ്റില്ല.  നമ്മുടെ  പല മേഖലകളില്‍ നിന്നും സമയമെടുത്ത്  അതിന് ഇന്‍വെസ്റ്റ് ചെയ്യാന്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് അത് പറ്റുകയുള്ളു. ഇതിനെല്ലാം കൃത്യമായ സാഹചര്യം ഒത്തു വരിക എന്ന് പറയുന്ന ഭാഗ്യം രാജുവിന് ഉണ്ട്

ടാലന്റ് മാത്രം നമ്മളെ എവിടെയും എത്തിക്കില്ലാ. അനിയനോട് സംസാരിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട്, നമ്മുടെ വീട്ടില്‍ വളരുന്ന കുഞ്ഞുങ്ങള്‍ക്കാണ് അത് ഏറ്റവും വലിയ ഇന്‍സ്പിരേഷന്‍. ഒരു അച്ഛന്‍, അമ്മ, അല്ലെങ്കില്‍ , അങ്കിള്‍, മകന്‍, ഭര്‍ത്താവ് ഇങ്ങനെയൊക്കെയുള്ള രീതിയില്‍ നമ്മുടെ വളര്‍ച്ചയെ കണ്ട് അഭിമാനിക്കുന്നു എന്ന് പറയുന്നത് തആണ്   വ ലിയ നേട്ടം. അത് ഞാന്‍ കുട്ടികളോടും പറയാറുണ്ട്. അത് നമ്മുടെ വീട്ടില്‍ വെച്ച് തന്നെയല്ലേ ആദ്യം  പഠിപ്പിക്കേണ്ടത്. നമ്മള്‍ ആഗ്രഹിച്ച് കഠിന്വാധ്വാനം ചെയ്ത് കഴിഞ്ഞാല്‍ പ്രപഞ്ചം നമുക്ക് അത് തരും  പൂര്‍ണിമ പറയുന്നു