ഒരിക്കൽ ഗിന്നസ്  പക്രു എന്ന് വിളിക്കുന്ന  നടൻ അജയകുമാറിനെ ബോഡി ഷെമിംഗ് നടത്തി എന്നാരോപിച്ചു ഒരുപാട് വിമർശനങ്ങൾ ബിനു അടിമാലിക്കെതിരെ വന്നിരുന്നു, എന്നാൽ ഈ വിഷയത്തിലും ,ബോഡി ഷെമിങിലും പ്രതികരിക്കുകയാണ് പക്രു. അജയനെ ബോഡി ഷെയ്മിംഗ് ചെയ്തു എന്നു പറഞ്ഞ് ബിനു അടിമാലിക്കെതിരെ പലരും തിരിഞ്ഞ എന്നാണ് നടൻ പറയുന്നത്, അന്ന് ബിനു പക്രുവിനോട് പറഞ്ഞത്ചേട്ടന്‍ പേടി മാറ്റാന്‍ ആനയുടെ അടീക്കൂടെ പോണ്ട, വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടനേതാ പിണ്ടമേതാന്നു തിരിച്ചറിയാന്‍ പറ്റാതാകും

ബിനുവിന്റെ ഈ പറച്ചിലാണ് വിമർശനം ഉണ്ടായത്. ആ കമന്റ് താനാണ് ബിനുവിനെക്കൊണ്ട് പറയിപ്പിച്ചത്. ബിനുവിനെ പലരും ഉന്നം വച്ച് ആക്രമിച്ച സമയത്ത് ഇതും ഉപയോഗിക്കപ്പെട്ടുവെന്നാണ് പക്രു പറയുന്നത്. ഏറ്റവും കൂടുതല്‍ ബോഡി ഷെയിം ചെയ്തിട്ടുള്ളത് താന്‍ തന്നെയാണ്. തന്റെ  രൂപമാണ് പരിപാടിയില്‍ ആദ്യത്തെ ചിരിയുണ്ടാക്കുന്നത് എന്ന തിരിച്ചറിവാണ് തന്നെ കലാകാരനാക്കിയത് പക്രു പറയുന്നു

കോമഡി ചെയ്യുന്നവരെ ഇത്തരം വൃത്തത്തിലാക്കിയാല്‍ തമാശയുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടു൦ . വിദേശരാജ്യങ്ങളിലെ സ്റ്റാന്‍ഡ് അപ്പ് കോമഡികളില്‍ അവര്‍ എന്തൊക്കെയാണ് പറയുന്നത്. അത് തമാശയായി എടുക്കപ്പെടുന്നു. ഒരു വേദിയില്‍ അവിടുത്തെ മൂഡ് അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ കട്ട് ചെയ്തു റീല്‍ ആയി കാണുമ്പോള്‍ മറ്റൊരു വിധത്തിലായിരിക്കും മനസിലാക്കപ്പെടുന്നത്. അത് മാത്രം കണ്ട് ബോഡി ഷെയ്മിങ് ചെയ്തു എന്നോ അഹങ്കാരത്തോടെ സംസാരിച്ചു എന്നോ വിലയിരുത്താനാകില്ലാ എന്നാണ് പക്രു പറയുന്നത്