മലയാള സിനിമയിൽ ഒരു കാലത്ത് പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട ജോഡികൾ ആയിരുന്നു മോഹൻലാൽ, ശോഭന, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് 20 വർഷത്തിനുശേഷം നായിക- നായകന്മാരായി വീണ്ടും ശോഭനയും മോഹൻലാലും എത്തുന്നത്, ഇരുവരും ഒന്നിക്കുന്ന 56 -ാം ചിത്രമാണിത്.നിരവധി ഹിറ്റുകള്‍ സമ്മാനിച്ച താര ജോഡികള്‍ 55 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, അവസാനം മോഹന്‍ ലാലും ,ശോഭനും ഒരുമിച്ചെത്തിയ ചിത്രം 2009ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കി ആയിരുന്നു, എന്നാൽ 2004ല്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് നായിക നായകന്മാരായി അവസാനമായി ഇരുവരും അഭിനയിച്ചത്

ശോഭന തന്നെയാണ്  ഇന്‍സ്റ്റഗ്രാമിലൂടെ ഈ വാർത്ത പങ്കുവെച്ചിട്ടുള്ളത് . കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം താൻ  ഒരു മലയാള സിനിമ ചെയ്യാന്‍ പോവുകയാണ്. താൻ അതിൽ എക്‌സൈറ്റഡ് ആണ്. തരുണ്‍ മൂര്‍ത്തി ആണ്  സംവിധായകന്‍.ആരാണ് ഹീറോ എന്ന് നിങ്ങള്‍ക്ക് ഊഹിക്കാൻ പറ്റുമോ,മോഹന്‍ലാലാണ്. അദ്ദേഹത്തിന്റെ 360 മതത്തെ ചിത്രമാണ് ഇത്. പക്ഷെ ഇത് ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്ന 56-ാമത്തെ ചിത്രമാണ്. എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്, ശോഭന പറഞ്ഞു.

ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും ഇരുവരും ഒരുമിച്ച് മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്.ഇപ്പോൾ ഇരുവരും ഒരുമിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ എത്തുന്നത്. തത്കാലം എല്‍360 എന്ന് പേരിട്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ശോഭനയും അഭിനയിക്കുന്നു, ഒരു ടാക്സി ഡ്രൈവർ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്