എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് വിദ്യ ബാലൻ, ഇപ്പോൾ നടി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്,ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് അവതാരകൻ നടിയോട് ചോദിച്ചത്, അതിന് നടി പറഞ്ഞത് ഷാരുഖ് ഖാന്റെ പേരാണ് നടി പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കൂടെ’ഓം ശാന്തി ഓമില്‍’ എനിക്ക് വളരെ ചെറിയ വേഷമായിരുന്നു.എന്നാൽ എനിക്ക് അദ്ദേഹത്തോടൊപ്പം ഒരു പ്രണയ കഥയിൽ അഭിനയിക്കണമെന്നാണ് വിദ്യ പറയുന്നത്

‘ദോ ഔര്‍ ദോ പ്യാര്‍’ റൊമാന്റിക് കോമഡിയായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരമിപ്പോൾ. അങ്ങനൊരു പരിപാടിയില്‍ വച്ചാണ് ഷാരൂഖ് ഖാനൊപ്പം ഒരു റൊമാന്റിക് ചിത്രം ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് വിദ്യാ ബാലന്‍ പറഞ്ഞത്. മുന്‍പ് മറ്റൊരു അഭിമുഖത്തില്‍ തനിക്കൊരു കോമഡി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും വിദ്യ പറഞ്ഞിരുന്നു.

ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നത് അടുത്ത കുറച്ച് വര്‍ഷത്തേക്ക് ആളുകളെ ചിരിപ്പിക്കുന്ന കഥാപാത്രം ചെയ്യണമെന്നാണെന്നും വിദ്യ പറയുന്നത്. 2007ൽ പുറത്തിറങ്ങിയ ഹേയ് ബേബി എന്ന ചിത്രത്തിലെ മസ്ത് കലന്ദര്‍ എന്ന ഗാനത്തില്‍ വിദ്യ ബാലനും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ പാട്ടില്‍ അതിഥി വേഷത്തിലാണ് ഷാരൂഖ് ഖാൻ  എത്തിയത്.