വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ നായകനായ ചിത്രം വർഷങ്ങൾക്ക് ശേഷം കണ്ട മോഹൻലാൽ പങ്കുവെച്ച ഒരുപോസ്റ്റും, കുറിപ്പുമാണ് സോഷ്യൽ മീഡിയിൽ കഴിഞ്ഞ ദിവസം വൈറലായിരിക്കുന്നത്.നടന്റെ കുറിപ്പ് രൂപം ഇങ്ങനെ ,,കടന്നു പോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ. എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങനെ തിരിഞ്ഞു നോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം.

വിനീത് ശ്രീനിവാസന്‍ എഴുതി സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ കണ്ടപ്പോള്‍ ഞാനും പഴയ കാലങ്ങളിലേക്ക് പോയി,കഠിനമായ ഭൂതകാലത്തെ അതേ തീവ്രതയോടെ പുനരാവിഷ്‌കരിക്കുകയല്ല വിനീത് ചെയ്തിരിക്കുന്നത്. അനുഭവ കാലങ്ങളെല്ലാം കഴിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ചിരി (ഫിലസോഫിക്കല്‍ സ്‌മൈല്‍) ഈ സിനിമ കാത്തു വെച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും എന്റെ നന്ദി. സ്നേഹപൂർവ്വം മോഹൻലാൽ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്

സുചിത്രക്കൊപ്പം വീട്ടിലിരുന്നാണ് മോഹന്‍ ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം  കണ്ടിരിക്കുന്നത്. നിരവധി ആൾക്കാരുടെ  സിനിമാ അനുഭവങ്ങളെ കോര്‍ത്തിണക്കി ഒറ്റയൊരു സിനിമയായി താന്‍ ചെയ്തതെന്നാണ് വിനീത് ശ്രീനിവാസൻ  മുൻപ് പറഞ്ഞിരുന്നു, ഇപ്പോൾ മോഹൻലിന്റെ ഈ കുറിപ്പാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, നിരവധി ആളുകളാണ് ഈ കുറിപ്പിന് താഴ് ആയി കമന്റ് ചെയ്യുന്നത്