നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ, ഇപ്പോൾ താരം തനിക്കെതിരെ സോഷ്യൽ മീഡിയിൽ എത്തുന്ന നെഗറ്റീവ് കമ്മെന്റുകളോടെ പ്രതികരിക്കുകയാണ്, അവസരം കുറഞ്ഞപ്പോൾ തുണി കുറച്ചു എന്ന തരത്തിലുള്ള കമന്റുകൾ പോലും തനിക്കെത്തിയിരുന്നു,ഇപ്പോൾ ഞാൻ ​ഗുണ്ടുമണിയായിരിക്കുകയാണ്. ഹോർമോണൽ‌ ഇഷ്യു ഉള്ളവർക്ക് സ്ഥിരം ചെയ്യുന്ന വർക്ക് ഔട്ടിന്റെ മൂന്നിരട്ടി ചെയ്താലെ ഫലം കിട്ടുകയുള്ളു. പിന്നെ നമ്മുടെ ശരീരം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണല്ലോ നടി പറയുന്നു.

തടി കുറഞ്ഞിരുന്നാലും കൂടി ഇരുന്നാലും ചോദ്യം വരും. മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ഞാൻ ചിന്തിക്കാറില്ല, എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം. കംഫേർട്ട് എപ്പോഴും താൻ നോക്കും.ചില വസ്ത്രം ഡിസൈനേഴ്സ് കൊണ്ടു വരുമ്പോൾ ധരിക്കാൻ പറ്റില്ലെന്ന് പറയാറുണ്ട്, സോഷ്യൽ മീഡിയയിലൊക്കെ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും കമന്റ്സ് സെക്ഷനിലാണ് ചൊറി കാണുന്നത്. അവസരം കുറഞ്ഞപ്പോൾ മാളവകയുടെ തുണി കുറഞ്ഞെന്നാണ് നടിയുടെ ഒട്ടുമിക്ക ഫോട്ടോഷോട്ടുകൾക്കും വരാറുള്ള പ്രധാന കമന്റ്

ഇ​ഗ്നോർ ചെയ്യുകയാണ് പതിവ്. എന്നാൽ പക്ഷെ വീട്ടിൽ ഉള്ളവർക്ക് ഇതൊക്കെ കാണുമ്പൊൾ വിഷമമാകാറുണ്ട്. എന്റെ ഫാമിലിക്ക് എന്നെ അറിയാമല്ലോ. കുറ്റം പറയുന്നവരെ എല്ലാം പറഞ്ഞ് തിരുത്താൻ എനിക്ക് പറ്റില്ലല്ലോ. അതുകൊണ്ട് പലപ്പോഴും കമന്റ് നോക്കാറില്ല.ആരെങ്കിലും പറഞ്ഞാൽ മാത്രം അത് നോക്കാനായി കമന്റ് ബോക്സ് നോക്കും. പലതും നമ്മളെ ഡിപ്രഷനിലാക്കും. അതുകൊണ്ടാണ് പലതും നോക്കാത്തത് ഞാൻ സ്ഥിരം കേൾക്കാറുള്ള ഒരു കമന്റാണ്. അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞുവെന്നത്. അത് വായിക്കുമ്പോഴെല്ലാം എനിക്കൊരു സംശയവും വരാറുണ്ട്. അങ്ങനെയെങ്കിൽ നിങ്ങൾ വസ്ത്രത്തിന്റെ ഇറക്കമൊക്കെ കുറച്ച് നടന്ന് സിനിമയിൽ അവസരം വരുന്നുണ്ടോയെന്ന് നോക്കി പറയൂ എന്നത് മാളവിക പറയുന്നു