രോമാഞ്ച൦ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഒരു ഫഹദ് ഫാസിൽ ചിത്രമാണ് ആവേശം, ഇപ്പോൾ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു എന്നുള വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്.ഏപ്രില്‍ 11ന് ആണ് ആവേശം  റിലീസ് ചെയ്തത്   ഇതുവരെയുള്ള അഞ്ച് ദിവസങ്ങളിലും 3 കോടിക്ക് മുകളിലായിരുന്നു ആവേശം ബോക്‌സ് ഓഫീസില്‍ നേടിക്കൊണ്ടിരുന്നത്.  ആദ്യ ദിവസം തന്നെ  കേരളത്തില്‍ നിന്നും മാത്രം  3.5 കോടിയാണ് ചിത്രം നേടിയത്.റിലീസിന്  ആഗോള കളക്ഷനായി ലഭിച്ചത് 10.57 കോടി രൂപയും

പിന്നീട് വന്ന ദിവസങ്ങളിൽ ആഗോള കളക്ഷന്‍ പത്ത് കോടിയായി തന്നെ ലഭിച്ചിരുന്നു, തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അഞ്ചാം ദിനമായ തിങ്കളാഴ്ച ആദ്യ ദിനത്തേക്കാള്‍ കൂടുതൽ കളക്ട് ചെയ്യാന്‍ ആവേശത്തിനു സാധിച്ചു. 3.85 കോടിയാണ് ആവേശം അഞ്ചാം ദിനമായ തിങ്കളാഴ്ച ഇന്ത്യയില്‍ നിന്ന് മാത്രം ലഭിച്ചത്,

അവസാനം ഇറങ്ങിയ വിഷു റിലീസ് ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം എന്നിവ  ഇതിനകം 77 കോടിയോളം  അഞ്ച് ദിവസ കൊണ്ട്  ആഗോള ബോക്സോഫീസില്‍ നേടി. വിഷു റിലീസ് ചിത്രങ്ങളില്‍  ഇതുവരെ 50 കോടിനേടി ആവേശമാണ്  ആഗോള കളക്ഷനില്‍ മുന്നില്‍, ഈ ഒരു  ആവേശത്തിലെങ്കിൽ ഫഹദിന്റെ ഈ ചിത്രം 100 കോടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ