സിനിമാ താരങ്ങളെ ഒക്കെ ഏറെ ആരാധിക്കുന്നവരാണ് മലയാളികൾ. പ്രേത്യേകിച്ചു മലയാള സിനിമ താരങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന പ്രേക്ഷകരും ഉണ്ട്. ഇഷ്‌ട താരങ്ങളുടെ പേരും ചിത്രവുമൊക്കെ ദേഹത്ത് പച്ച കുത്തി വരെ തങ്ങളുടെ ഇഷ്‌ട താരങ്ങളോടുള്ള ആരാധന പ്രകടിപ്പിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. താരങ്ങളുടെ ഒക്കെ സാമൂഹിക മാധ്യമ അകൗണ്ടുകളിലൂടെ പോലും വളരെ വലിയ പിന്തുണ ആണ് ആരാധകർ താരങ്ങൾക്ക് നൽകുന്നത്. മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് നടിമാരായ ഹണി റോസും അനുമോളും. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ് ഈ രണ്ട് താര സുന്ദരിമാരും .

തങ്ങളുടെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും ഒക്കെയുള്ള ഓരോ വിശേഷങ്ങളും ഇരു താരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. അടുത്തിടെ താൻ നടത്തിയ യാത്ര വിശേഷങ്ങളാണ് അനുമോള്‍ ആരാധകരുമായി പങ്ക് വെച്ചിരിക്കുന്നത്. എന്നാൽ നിരവധി ഉദ്ഘാടന തിരക്കുകളുള്ള നദി ആയ ഹണി റോസ് ആകട്ടെ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടുമായാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. രണ്ടു പേരും പങ്കു വെച്ചിരിക്കുന്ന ചിത്രങ്ങളിലെ വസ്ത്രങ്ങളുടെ നിറങ്ങൾ ഏകദേശം ഒന്ന്ൾ തന്നെയാണ് വസ്ത്രങ്ങൾ തമ്മിലുള്ള സാദൃശ്യമാണ്‌ ഇപ്പോൾ ആരാധകർ ശ്രദ്ധിച്ചിരിക്കുന്നത്. ശരീര ഘടനയിലും ഇരുനടിമാരും ഏറെക്കുറെ സാമ്യത പുലർത്തുന്നുണ്ട്. ആരാധകർ ഈ ചിത്രങ്ങൾ ഒക്കെ ഏറ്റെടുത്തിട്ടുണ്ട്. നിരവധി കമെന്റുകളാണ് താരങ്ങളുടെ ചിത്രങ്ങൾക്കും വീഡിയോ ദൃശ്യങ്ങൾക്കും വരുന്നത്. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ‘പെന്‍ഡുലം’ ആണ് അനുമോളുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. “റാണി” എന്ന സിനിമയാണ് ഹണി റോസിന്റേതായി ഇനി പുറത്തു വരാനുള്ള ചിത്രം.