പൃഥ്വിരാജ് നായകനായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘എന്ന് നിന്‍റെ മൊയ്തീന്‍’. മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമ മലയാളികളിൽ ചെറുതല്ലാത്ത സ്വീകാര്യതയാണ് നേടിയത്. മൊയ്തീൻ ആയി പൃഥ്വിരാജ് അരങ്ങ് വാണപ്പോൾ കാഞ്ചനയായി പാർവതി തിരുവോത്തും കസറി. ഇപ്പോഴിതാ ചിത്രത്തിൽ നായകൻ ആകേണ്ടിയിരുന്നത് പൃഥ്വിരാജ് അല്ലെന്ന് പറയുകയാണ് സംവിധായകൻ ആർ എസ് വിമൽ.

 

ഉണ്ണി മുകുന്ദനെ ആയിരുന്നു മൊയ്തീൻ ആയി ആർ എസ് വിമൽ കണ്ടത് . എന്നൽ തനിക്ക് അന്ന് മൊയ്തീൻ ആയി അഭിനയിക്കാൻ പറ്റുന്ന സാഹചര്യം, ആയിരുന്നില്ല എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. എന്ന് നിന്റെ മൊയ്തീന്റെ കഥ കേട്ട് ഒരുപാട് കരഞ്ഞെന്നും ഉണ്ണി മുകുന്ദൻപറയുന്നു. ആ സിനിമയുടെ വിജയ മൊയ്തീനായി പൃഥ്വിരാജ് സിനിമയുടെ ഭാഗമായതാണെന്നു ഉണ്ണി പറയുന്നുണ്ട് .