സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലു മേനോൻ. ഒരു കാലഘട്ടത്തിൽ വളരെ ഏറെ വിവാദങ്ങളിൽ പെട്ടെങ്കിലും പിന്നീട് അതെല്ലാം തന്നെ തരണം ചെയ്തു മുന്നോട്ട് പോകുകയായിരുന്നു. വളരെ മികച്ച നർത്തകി കൂടിയായ താരം സ്വന്തമായി ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. ഇപ്പോളിതാ താരത്തിന്റെ പുതിയ മേക്കോവർ സൈബർ ലോകത്ത് വളരെ ഏറെ ചർച്ചയാകുകയാണ്.

Shalu Menon1
Shalu Menon1

ഏതാനും മാസങ്ങൾക്ക് മുൻപ് ആരാധകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച നടി  മഞ്ജു വാര്യരുടെ ലൂക്കിനോട് വളരെ ഏറെ സാദൃശ്യം തോന്നുന്ന സ്റ്റൈലൻ ഗെറ്റപ്പിലാണ് ശാലു മേനോനും എത്തുന്നതെന്നാണ് സിനിമാ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതെ പോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമെന്തെന്നാൽ ഇത് കോപ്പിയടിച്ചതാണോ എന്നാണ് മിക്കവരും ചോദിക്കുന്നത്.

Shalu Menon2
Shalu Menon2

അതു പോലെ മഞ്ജു വാരിയരുടെ കിടിലൻ  ഹെയര്‍ സ്‌റ്റൈലും വളരെ  കൂള്‍ ലുക്കിലുള്ള മിഡിയും ടോപ്പുമൊക്കെ അതെ പോലെ തന്നെ കോപ്പിയടിച്ചെന്ന് പറയുന്നവരുമുണ്ട് ആ കൂട്ടത്തിൽ . ഈ വേഷം നിങ്ങള്‍ക്ക് യോജിക്കുന്നില്ല സാരിയാണ് നല്ലത് എന്ന കമന്റുകള്‍ക്ക് പുഞ്ചിരി ആണ് ശാലുവിന്റെ മറുപടി. ‘എന്റെ പുതിയ ലുക്ക്’ എന്ന അടിക്കുറിപ്പോടെ ശാലു മേനോന്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.