കേരളത്തില്‍ ഏറ്റവും ചര്‍ച്ചയാക്കപ്പെട്ട ബിഗ് ബോസ് സീസണ്‍ നാലാമത്തേതാണ്. ഡോ. റോബിന്‍ രാധാകൃഷ്ണനും ,ദില്‍ഷ പ്രസന്നനും, ജാസ്മിന്‍ എം മൂസയുമടക്കം മത്സരിച്ചവരെല്ലാം ഒന്നിനൊന്ന് ശക്തരായിരുന്നു. വീടിനകത്തും പുറത്തും വലിയ മാസ് സീനുകളാണ് താരങ്ങള്‍ സൃഷ്ടിച്ചിരുന്നത്. ദില്‍ഷയും റോബിനും തമ്മിലുള്ള സൗഹൃദം ഏറെ ചര്‍ച്ചയാക്കപ്പെട്ടെങ്കിലും പുറത്ത് വന്നതിന് ശേഷം താരങ്ങള്‍ പിരിഞ്ഞു. വീടിനകത്ത് അത്ര സൗഹൃദം കാണിച്ചില്ലെങ്കിലും പുറത്ത് ദില്‍ഷ ജാസ്മിനുമായി നല്ല കൂട്ടായി. ഇപ്പോള്‍ ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനെ പറ്റിയുള്ള വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ജാസ്മിന്‍ ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ദില്‍ഷയുടെ വീട്ടുകാര്‍ക്ക് റിയാസ് ഇവിടെ ഉണ്ടെങ്കില്‍ അവളെ ഇങ്ങോട്ട് അയക്കുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞതായും എന്നാല്‍ അവര്‍ പേടിക്കേണ്ടത് ഞാന്‍ ലെസ്ബിയനായത് കൊണ്ട് എന്നെയല്ലേ എന്നും ജാസ്മിന്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ദില്‍ഷയുടെ കൂടെ റൂം ഷെയര്‍ ചെയ്യുന്നതിനെ കുറിച്ചും ജാസ്മിന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അഭിമുഖത്തിന്റെ താഴെ ജാസ്മിനെയും ദില്‍ഷയെയും ചേര്‍ത്ത് കമന്റുകള്‍ വന്നിരിക്കുന്നത്. ‘ജാസ്മിനും ദില്‍ഷയും ലിവിംഗ് ടുഗദര്‍ ആണോ എന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ദില്‍ഷ പെണ്ണാണെന്ന് ജാസ്മിന് അറിയാം. ചിലപ്പോള്‍ ദില്‍ഷ റോബിനെ ഒഴിവാക്കിയത് ജാസ്മിനോടുള്ള ഇഷ്ടം കൊണ്ടായിരിക്കും. ജാസ്മിന്‍-ദില്‍ഷ ക്യൂട്ട് കപ്പിള്‍സിന് ആശംസകള്‍’, എന്നും ഒരാള്‍ കമന്റില്‍ പറയുന്നു. മാത്രമല്ല ദില്‍ഷയെ വിമര്‍ശിച്ചും അനുകൂലിച്ചും കൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

‘ഒന്നും മുഖത്തു നോക്കി പറയാന്‍ ധൈര്യമില്ലെന്ന് ആരാണ് പറഞ്ഞത്. നീ റോബിനോട് ചെയ്തതൊന്നും ഞങ്ങളാരും മറന്നിട്ടില്ല. നിന്നെ കണ്ടാല്‍ മുഖത്തു നോക്കി ചോദിക്കാന്‍ ഞങ്ങള്‍ ഒരു ഗ്രാമം തന്നെ കാത്തിരിക്കുകയാണ് ഇപ്പോഴും എന്നാണ് ചിലരുടെ ഭീഷണി. സത്യം പറഞ്ഞാല്‍ ദില്‍ഷയും ജാസ്മിനും സെയിം വൈബ് ആണെന്ന് ബിഗ് ബോസില്‍ വച്ച് ആദ്യമേ കണ്ടപ്പോഴേ തോന്നിയിട്ടുണ്ട്. പക്ഷേ മലയാളികള്‍ ജാസ്മിനെ സ്വീകരിക്കില്ലെന്ന് കരുതി ദില്‍ഷ അവളില്‍ നിന്നും അകലം പാലിച്ചു. മാത്രമല്ല മാതാപിതാക്കള്‍ ഇല്ലാതെ എവിടെയും പോകില്ലെന്ന തരത്തില്‍ ഒരു മലയാളി പെണ്ണിനെ പോലെ അവസാനം ദില്‍ഷ നാടകം കളിച്ചപ്പോഴാണ് അവള്‍ക്ക് സൈബര്‍ ആക്രമണം ഉണ്ടാവുന്നത്. എന്തായാലും അതൊരു ഗെയിം ഷോ ആണെന്ന് മനസിലാക്കി എല്ലാവരും മത്സരാര്‍ഥികളെ കണ്ണുമടച്ച് വിശ്വസിക്കരുത്.

അവരുടെ യഥാര്‍ഥ സ്വഭാവം ആരും കണ്ടിട്ടില്ലെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ ദില്‍ഷയുടെ ആത്മവിശ്വാസം പാഠമാക്കണം. എന്തു മാത്രം ഡീഗ്രേഡ് അനുഭവിച്ചതാണ്. അതൊക്ക അതി ജീവിച്ചു ലക്ഷ്യത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ദില്‍ഷയെ ആദ്യം കണ്ടപ്പോള്‍ തന്നെ മനസിലായി ഈ ഈ സീസണ്‍ ലേഡി വിന്നര്‍ ആണെന്ന്. എന്റെ പ്രതീക്ഷ തെറ്റിച്ചില്ല. ടിക്കറ്റ് ടു ഫിനാലെ ആദ്യം നേടി ആ സീസണിലെ കപ്പ് അടിക്കാനും അവര്‍ക്ക് സാധിച്ചു. ഇനി ദില്‍ഷ ആഗ്രഹിച്ചത് പോലെ വലിയ ഒരു നടി ആയിട്ട് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതുവരെയുള്ള ബിഗ് ബോസ് സീസണ്‍ എടുത്തു നോക്കുകയാണെങ്കില്‍ ഏറ്റവും സ്‌റ്റൈലിഷ് ആയിട്ടുള്ള ലേഡീ ദില്‍ഷ തന്നെ ആയിരുന്നു. ദില്‍ഷയെ കണ്ടാല്‍ ബോളിവുഡ് നടി ആണെന്നേ പറയുകയുള്ളു. എല്ലാവരും വലിയ പുലിയാണ് എന്ന് പറഞ്ഞു നടക്കുന്ന ജാസ്മിനെ ദില്‍ഷ ഒന്ന് കണ്ണുരുട്ടി കാണിച്ചപ്പോള്‍ തന്നെ പൂച്ചയെ പോലെ ആയി പോയി. ശരിക്കും ദില്‍ഷ തന്നെയാണ് ശരിക്കും സ്‌ട്രോങ് ലേഡിയാണ്. അതുപോലെ ജാസ്മിനെ പോലെ റിയലായിട്ടുള്ള ഒരു മത്സരാര്‍ഥിയും ബിഗ് ബോസ് ചരിത്രത്തിലേ ഇല്ലെന്നും ആരാധകര്‍ പറയുന്നു.