കഴിഞ്ഞ ദിവസം അഖിൽ മാരാർ പങ്കുവെച്ച പോസ്റ്റിനു താഴെ നിരവധി നെഗറ്റീവ് കമെന്റുകൾ വന്നെത്തിയിരുന്നു, ഇപ്പോൾ അതിനെല്ലാം തക്ക മറുപടി നല്കിയിരിക്കുകയാണ് അഖിൽ,തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  അഖില്‍ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, ഇപ്പോൾ അതിനെ ബന്ധപ്പെടുത്തി ചിലര്‍ താരത്തെ പരിഹസിക്കാനും എത്തിയിരുന്നു. അത്തരത്തിലാണ് അഖിന്റെ പോസ്റ്റിന് താഴെ ശ്രദ്ധേയമായൊരു കമന്റ് വരുന്നത്, സീസണ്‍ 5 എന്നാല്‍ മൂക്കില്ലാ രാജ്യത്തെ മുറി മുക്കന്‍ രായാവ്. ഏറ്റവും തല്ലി പൊളി ഓണ വില്ല് സീസണ്‍ ആയത് കൊണ്ട് മാത്രം വിജയിച്ച മഹാനായ ഡയറക്ടര്‍ എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്

ഈ ഒരു കമെന്റിന് അഖിൽ പറഞ്ഞത് സാരമില്ല. 50 ലക്ഷം രൂപയും, 16 ലക്ഷം വില വരുന്ന കാറും, 100 ദിവസത്തെ ശമ്പളവും അതിന് ശേഷം കഴിഞ്ഞ 2 ദിവസം മുന്‍പ് വരെ ചെയ്ത ഉദ്ഘടനവും ഉള്‍പ്പെടെ കാശ് വന്ന് വീണത് എന്റെ അക്കൗണ്ടില്‍ അല്ലേ. മൂക്ക് മുറിഞ്ഞതോ നീണ്ടതോ ആയിക്കോട്ടെ. മോന്‍ പോയി അടുത്ത ആരുടെയെങ്കിലും പേജില്‍ പോയി വേറെ കമന്റ് ഇടു. കുറെ കമന്റ് ഇടുമ്പോള്‍ ചോറ് തിന്നാനുള്ള മാര്‍ഗം ദൈവം കാണിച്ചു തരും

എന്നാണ് അഖിൽ നൽകിയ തക്ക മറുപടി, ഇപ്പോൾ അഖിലിന്റെ ഈ മറുപടി വൈറലായിരിക്കുകയാണ് . അഖിലിന്റെ കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. ബിഗ്ഗ്‌ബോസിൽ പോയി ജീവിതം മാറിമറിഞ്ഞ നിരവധി വ്യക്തികളുണ്ട് അത്തരത്തിൽ ഒരാളാണ് അഖിൽ മാരാരും. ബിഗ് ബോസ് എന്ന ഷോയിൽ എത്തുന്നതിനു മുൻപ് സീറോ ആയിരുന്നു താനെന്ന് അഖിൽ മാരാർ മുൻപ് സൂചിപ്പിച്ച  കാര്യമാണ്.