ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള ഷോയാണ് ബിഗ്‌ബോസ്. ആ ഒരു ഒറ്റ ഷോകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയ റിയാലിറ്റി ഷോ താരമാണ് റോബിൻ രാധാകൃഷ്ണൻ. റോബിന്റെ പേരിനൊപ്പം എപ്പോഴും കേൾക്കാറുള്ള പേരാണ് ആരതി പൊടിയുടേത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് റോബിന്റെയും ആരതിയുടെയും കാര്യത്തിൽ വളരെ ശരിയാണ്. അപ്രതീക്ഷിതമായി ഒരു അഭിമുഖത്തിലൂടെ പരിചയപ്പെട്ടവർ പിന്നീട് സുഹൃത്തുക്കളും കമിതാക്കളുമായി. വൈകാതെ വിവാ​ഹത്തിലൂടെ ഒന്നായി ഐഡിയൽ കപ്പിളായി മാറും. റോബിനിലൂടെയാണ് കൂടുതൽ ആളുകൾ ആരതി പൊടിയെ അറിഞ്ഞതെങ്കിലും സെലിബ്രിറ്റികളുമായി അതിനുമുമ്പ് തന്നെ ബന്ധമുള്ള ഒരു സംരംഭകയാണ് ആരതി പൊടി. റോബിനെ പരിചയപ്പെടുമ്പോൾ നടിയായി സിനിമ അഭിനയിച്ച് പൂർത്തിയാക്കുകയും ചെയ്തിരുന്നു ആരതി പൊടി. പക്ഷെ പലരും റോബിന്റെ സ്റ്റാർഡം ഉപയോ​ഗിച്ച് വളർന്ന് പേരുണ്ടാക്കിയ പെൺകുട്ടിയെന്നാണ് ആരതിയെ പറയാറുള്ളത്. അത് അങ്ങനെയല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ താരം.

വർഷങ്ങളായുള്ള ഒരു സ്വപ്നം സാക്ഷാത്കരിച്ച് എടുത്താണ് വിമർശകർക്കുള്ള മറുപടി ആരതി പൊടി നൽകിയിരിക്കുന്നത്. പൊടീസ് എന്നൊരു ബ്രാന്റ് ഉണ്ടാക്കിയിരിക്കുകയാണ് ആരതി. തന്റെ ഒരു ശാക്തീകരണമായിട്ടാണ് ആരതി ഇതിനെ കാണുന്നത്. സ്ഥാപനത്തിൽ നിന്നും ബോസ് ലേഡി ലുക്കിലുള്ള ചിത്രങ്ങൾ ആരതി സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. റോബിൻ അടക്കം ആരതിക്ക് വേണ്ടപ്പെട്ടവരെല്ലാം പൊടീസിന്റെ പുതിയ ഷോപ്പിൽ എത്തിയിരുന്നു. ചെറുപ്പത്തില്‍ തന്നെ ഒരു ബിസിനസ് സംരഭത്തിന് തുടക്കം കുറിക്കുകയും അത് വിജയിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് ആരതി. ചെറുപ്പം മുതലെ ബിസിനസിനോടായിരുന്നു ആരതിയ്ക്ക് താത്പര്യം. ഡിസൈനിങിനെ കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോള്‍ അത് തന്നെ മതിയെന്ന് ആരതി തീരുമാനിച്ചു. ഫാഷൻ ഡിസൈനിങ് പഠിച്ചിട്ടുള്ള ആരതി പൊടി ഇതിനോടകം തന്റെ ഡിസൈനുകൾ ഉൾക്കൊള്ളിച്ച് ഫാഷൻ ഷോകൾ അടക്കം നടത്തിയിട്ടുണ്ട്. ഇരുപതുകളുടെ തുടക്കം മുതൽ ഡിസൈനിങും വിൽപ്പനയും എല്ലാമായി ആരതി സജീവമാണ്. പൊടീസ് ബ്രാന്റ് ആരംഭിക്കാനുള്ള പ്രയത്നത്തിന് പിന്നാലെയായതുകൊണ്ടാണ് ആരതി വിവാ​​ഹം പോലും നീട്ടിവെച്ചത്.

എല്ലാ പിന്തുണയും നൽകി ആരതിക്കൊപ്പം റോബിനും നിന്നതോടെ സ്വപ്നങ്ങൾ അതിവേ​ഗത്തിൽ സാക്ഷാത്കരിക്കപെട്ടിരിക്കുകയാണ് . തന്റെ പുതിയ സന്തോഷത്തെ കുറിച്ച് വാചാലയായി ആരതി കുറിപ്പ് പങ്കിട്ടപ്പോൾ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. പെൺകുട്ടിയായി നിന്ന് നേടി എടുത്തുവെന്ന് പറയുന്നില്ല. പക്ഷെ ഈ ഒരു നേട്ടം ഞങ്ങളെ പോലുള്ള പുരുഷന്മാരേയും മുന്നോട്ട് മുന്നേറാൻ പ്രേരിപ്പിക്കുന്നു. രാത്രികളെ പകലാക്കി സ്വപ്നങ്ങൾ നെയ്ത പ്രിയപ്പെട്ട അനിയത്തികുട്ടിക്ക് അഭിനന്ദനങ്ങൾ. ഈ ഒരു ലക്ഷ്യത്തിലേക്ക് എത്താൻ കടന്നുപോയ വഴികൾ ഒരുപാടുണ്ടെന്ന് നേരിൽ കണ്ടപ്പോൾ അടുത്തറിഞ്ഞതാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഓരോന്നായി പൂവണിയട്ടെ, വിക്ടിം കാർഡ് ഇറക്കാതെ കണ്ണുനീരില്ലാതെ സഹതാപ നാടകമില്ലാതെ കഠിനാധ്വാനവും പരിശ്രമവും കൊണ്ട് അവൾ അവളുടെ അഭിലാഷം നേടിയെടുക്കുന്നു എന്നിങ്ങനെ എല്ലാമാണ് ആരതി അഭിനന്ദിച്ച് വന്ന കമന്റുകൾ. ഒടുവിൽ എന്റെ പെണ്ണ് ആരതി പൊടി കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് നേടിയെടുത്തു. നിന്നെ ഓർത്ത് ശരിക്കും അഭിമാനിക്കുന്നു എന്നാണ് ഭാവിവധുവിനെ പ്രശംസിച്ച് റോബിൻ രാധാകൃഷ്ണൻ കുറിച്ചത്.