നിരവധി ആരാധകരുള്ള സെലിബ്രെറ്റികൾ ആണ് ആരതി പൊടിയും, റോബിൻ രാധാകൃഷ്ണനും, കഴിഞ്ഞ ദിവസം ഇരുവരും പിരിഞ്ഞു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, എന്നാൽ ഈ വാർത്തകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് ആരതി,അണ്‍ഫോളോ ചെയ്തിരുന്ന റോബിനെ വീണ്ടും ഫോളോ ചെയ്തിരിക്കുകയാണ് ആരതി. കൂടാതെ കഴിഞ്ഞ ദിവസം റോബിന്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് ആരതി ലവ് റിയാക്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ താനും റോബിനും പിരിഞ്ഞുവെന്ന വാര്‍ത്തകളെ ആരതി പൊടി തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്


അതേസമയം ഈ വാര്‍ത്തകളോട് റോബിന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. നേരത്തെ റോബിനെ ആരതി പൊടി അണ്‍ഫോളോ ചെയ്തപ്പോഴും ആരതി പൊടിയെ റോബിന്‍ ഫോളോ ചെയ്തിരുന്നു.എന്നാൽ ഫേക്ക് ന്യൂസിനോട് ഇരുവരും പ്രതികരിക്കുമെന്നാണ് ആരാധകർ പറയുന്നത്, ഈ വര്‍ഷം തന്നെ തങ്ങളുടെ കല്യാണം ഉണ്ടാകും എന്നായിരുന്നു നേരത്തെ റോബിന്‍ അറിയിച്ചത്.

ഒരു യൂട്യൂബ് ചാനലിന് വേണ്ടി റോബിന്റെ അഭിമുഖം എടുക്കാനായി വന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. റോബിന്റേയും ആരതി പൊടിയുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ്  ആരാധകര്‍.